മെച്ചപ്പെട്ട ജീവിത സാഹചര്യം സ്വപ്നം കണ്ടാണ് യുകെയിലേക്ക് മലയാളികൾ ചേക്കേറുന്നത്. പാർട്ട് ടൈം തൊഴിൽ ചെയ്താൽ നാട്ടിലെകാൾ ഇരട്ടി സാലറിയും കിട്ടും.
എന്നാൽ യുകെയിലെ മലയാളികളുടെ ജീവിതം പഴയപോലെ അത്ര കളർഫുള്ളല്ലെന്നാണ് സമീപകാല റിപ്പോർട്ടുകൾ പറയുന്നത്. ഉയർന്ന വേതനമെന്നത് ചിരകാല സ്വപ്നമായാണ് പലരും ഇന്ന് ജീവിക്കുന്നത്. എന്നാൽ നാട്ടിലെ ആളുകൾ വിചാരിക്കുന്നത് ലക്ഷങ്ങൾ വാരുന്നു എന്നാണ്. ഇത്രയും അന്തരമുള്ള ജീവിതമാണ് പ്രവാസികളായവർ ജീവിക്കുന്നത്.
എന്നാൽ ഇപ്പോൾ വൈറലാകുന്ന ഒരു വീഡിയോ ഇക്കാര്യങ്ങളെക്കാൾ ഭയപ്പെടുത്തുന്നതാണ്. യുകെയിൽ മലയാളികളെ മോഷ്ടാക്കൾ ലക്ഷ്യമിടുന്നെന്നാണ്. വൈറലായ വീഡിയോയിൽ മലയാളി ദമ്പതികളുടെ മോട്ടോർ സൈക്കിൾ കള്ളൻ മോഷ്ടിച്ചും തർക്കിച്ചും കൈക്കലാക്കുന്നതാണ്. ഇതെല്ലാം നടക്കുന്നത് യുകെ പോലീസ് നോക്കി നിൽക്കെയാണ്. യുകെയിൽ ഏറ്റവും കൂടുതലാളുകൾ ഉപയോഗിക്കുന്നത് സൈക്കിളാണ്. അതാണ് അപഹരിക്കപ്പെട്ടിരിക്കുന്നത്.
മോഷ്ടാവിനോട് കേണപേക്ഷിക്കുന്ന മലയാളി ദമ്പതികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഞങ്ങളുടേതാണെന്ന് മലയാളത്തിൽ വരെ ഇരുവരും പറയുന്നുണ്ട്. എന്നാൽ നോക്കുകുത്തിയായാണ് ആളുകളും പോലീസും ഇതിനെ നോക്കി കാണുന്നത്. മോഷ്ടാക്കളുടെ പ്രശ്നം യുകെ മലയാളികൾ എന്നും നേരിടുന്നുണ്ട്. ഇരുവരെയും മോഷ്ടാവ് മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം
content highlight: UK
















