ലഖ്നോ: ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലെ ഗോപാൽപൂർ ഗ്രാമത്തിൽ 21 വയസ്സുള്ള ഗർഭിണിയായ സ്ത്രീയെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് തല്ലിക്കൊന്നു. രജനി കുമാരി ആണ് കൊല്ലപ്പെട്ടത്. ഈ വർഷം ഏപ്രിലിലാണ് ഇവരുടെ വിവാഹം നടന്നത്. വെള്ളിയാഴ്ചയാണ് രജനിയെ ഇവർ തല്ലിക്കൊന്നത്. തുടർന്ന് മൃതദേഹം കത്തിക്കുകയും ചെയ്തു.
ഭർത്താവും ബന്ധുക്കളും ചേർന്നാണ് ഇവരെ കൊലപ്പെടുത്തിയത്. സചിന് പുറമേ സഹോദരങ്ങളായ പ്രാൻഷു, സഹബാഗ് ബന്ധുക്കളായ രാം നാഥ്, ദിവ്യ, ടിന എന്നിവരും കേസിൽ പ്രതികളാണ്. അഞ്ച് ലക്ഷം രൂപ കൂടി സ്ത്രീധനം ആവശ്യപ്പെട്ട് ഇവർ നിരന്തരമായി രജനിയെ ഉപദ്രവിക്കുമായിരുന്നു.
രജനിയെ തല്ലിക്കൊന്നത് മൃതദേഹം കത്തിക്കുകയും ചെയ്തു. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്തരത്തിൽ മൃതദേഹം നശിപ്പിച്ചത്. തുടർന്ന് മകളുടെ മരണത്തിൽ അമ്മ സുനിത ദേവി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങുകയാണെന്ന് മെയിൻപുരി എ.സി.പി അറിയിച്ചു.
















