ഓപ്പൺഎഐ എല്ലാ ചാറ്റ്ജിപിടി ഉപയോക്താക്കൾക്കുമായി പാരൻ്റൽ നിയന്ത്രണങ്ങളും പുതിയ പാരൻ്റ് റിസോഴ്‌സ് പേജും അവതരിപ്പിച്ചു. ഇത് കൗമാരക്കാർ പ്ലാറ്റ്‌ഫോം എങ്ങനെ ഉപയോഗിക്കുന്നുവെന്ന് അറിയാനും പ്രവർത്തനം വീക്ഷിക്കാനും മാതാപിതാക്കളെ സഹായിക്കുന്നു.
ഇന്ന് മുതൽ ലഭ്യമാകുന്ന ഈ അപ്‌ഡേറ്റ്, മാതാപിതാക്കൾക്ക് കുട്ടികളുടെ അക്കൗണ്ട് അവരുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്യാനും സുരക്ഷിതവും പ്രായത്തിനനുസരിച്ചുള്ളതുമായ ക്രമീകരണങ്ങൾ കൈകാര്യം ചെയ്യാനും അനുവദിക്കുന്നു.
ലിങ്ക് ചെയ്‌ത് കഴിഞ്ഞാൽ, മാതാപിതാക്കൾക്ക് ഒരു നിശ്ചിത സമയം കുട്ടികളുടെ ഉപയോഗത്തിനായി ക്രമീകരിക്കാം. കൂടാതെ വോയ്‌സ് മോഡ് ഓഫാക്കുക, കണ്ടൻ്റ് നിയന്ത്രണം ഇമേജ് ജനറേഷൻ പ്രവർത്തനരഹിതമാക്കുക തുടങ്ങിയ പരിധികൾ സജ്ജീകരിക്കാനും കഴിയും. എന്നാൽ കുട്ടികൾക്ക് ഈ മാറ്റങ്ങൾ സ്വന്തമായി അവരുടെ അക്കൗണ്ടുകളിൽ വരുത്താൻ കഴിയില്ല. എന്നിരുന്നാലും മാതാപിതാക്കൾക്ക് ആവശ്യാനുസരണം ഈ ക്രമീകരണങ്ങൾ നടത്താൻ കഴിയും.
നിയന്ത്രണങ്ങൾക്ക് പുറമെ, രക്ഷിതാക്കളുമായി ലിങ്ക് ചെയ്‌തിരിക്കുന്ന കുട്ടികളുടെ അക്കൗണ്ടുകൾക്ക് ഗ്രാഫിക് എക്‌സ്‌പോഷർ, അക്രമാസക്തമായ കണ്ടൻ്റുകൾ പോലുള്ളവ അവരുടെ അക്കൗണ്ടുകളിൽ നിന്ന് പാരൻ്റ്സിന് പൂർണമായും ഒഴിവാക്കാൻ സാധിക്കും.
ഒരു കുട്ടി സ്വയം തെറ്റായ മാർഗങ്ങളിലേക്ക് പോകുന്ന തരത്തിലുള്ള കണ്ടൻ്റുകൾ പിന്തുടരുകയാണെന്ന് ചാറ്റ്ജിപിടി കണ്ടെത്തിയാൽ മാതാപിതാക്കളെ അവ അറിയിക്കുന്നതിനുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇമെയിൽ, ടെക്സ്റ്റ് അല്ലെങ്കിൽ ഫോൺ അലേർട്ടുകൾ വഴി മാതാപിതാക്കളെ ബന്ധപ്പെട്ടാണ് അറിയിക്കുക.
വിഷയത്തിൻ്റെ ആഘാതമനുസരിച്ചായിരിക്കും പിന്നീടുള്ള നടപടികൾ. അതിൽ നിയമപരമായ നടപടികളും ഉൾപ്പെട്ടേക്കാം.
ഈ രക്ഷാകർതൃ നിയന്ത്രണങ്ങൾ മാതാപിതാക്കൾക്ക് അവരുടെ കൗമാരക്കാരുടെ/ കുട്ടികളുടെ സുരക്ഷിത ഭാവിക്ക് ഈ ചാറ്റ്ജിപിടി ഉപയോഗം കൈകാര്യം ചെയ്യുന്നത് ഒരു നല്ല തുടക്കമാണ്.
“ചാറ്റ്ജിപിടി ഉപയോഗം കൈകാര്യം ചെയ്യുന്നത് ഒരു നല്ല തുടക്കമാണ്, ഉത്തരവാദിത്തമുള്ള എഐ ഉപയോഗത്തെക്കുറിച്ചുള്ള സംഭാഷണങ്ങൾ, സാങ്കേതിക വിദ്യയിലെ നിയമങ്ങൾ, സെൻസിറ്റീവ് കണ്ടൻ്റുകൾ, അവരുടെ കുട്ടികൾ ഓൺലൈനിൽ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കുന്നതിലെ ഇടപെടൽ എന്നിവ അവരുടെ ജീവിത രീതിയെ മികച്ചതാക്കും ” എന്ന് കോമൺ സെൻസ് മീഡിയയിലെ എഐ പ്രോഗ്രാമുകളുടെ സീനിയർ ഡയറക്‌ടർ റോബി ടോർണി പറഞ്ഞു.
നിയന്ത്രണങ്ങൾക്കൊപ്പം, ചാറ്റ്ജിപിടി എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ, നിയന്ത്രണങ്ങൾ സജ്ജീകരിക്കുന്നതിനുള്ള മാർഗ്ഗനിർദേശങ്ങൾ, സർഗ്ഗാത്മകത എന്നിവയുടെ പോസിറ്റീവ് ഉപയോഗത്തിനുള്ള നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു പാരൻ്റ് റിസോഴ്‌സ് പേജ് ഓപ്പൺ എഐ ആരംഭിച്ചിട്ടുണ്ട്.
കാലക്രമേണ വിദഗ്‌ദോപദേശവും സംഭാഷണ നുറുങ്ങുകളും ഉപയോഗിച്ച് റിസോഴ്‌സ് പേജ് വികസിപ്പിക്കാനും അപ്‌ഡേറ്റ് ചെയ്യാനും പദ്ധതിയിട്ടിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ഒരു ഉപയോക്താവ് 18 വയസ്സിന് താഴെയാണോ എന്ന് തിരിച്ചറിയാനുള്ള സംവിധാനവും പ്രവർത്തിക്കുന്നുണ്ടെന്ന് ഓപ്പൺ എഐ പറഞ്ഞു. വരും മാസങ്ങളിൽ ഈ സവിശേഷത പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രായം കുറഞ്ഞ ഉപയോക്താക്കൾക്കുള്ള സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും കുടുംബങ്ങൾക്ക് സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ എഐ ഉപയോഗത്തെ നയിക്കുന്നതിനുള്ള നൽകുന്നതിനുള്ള ഓപ്പൺ എഐ യുടെ വിശാലമായ ശ്രമത്തിൻ്റെ ഭാഗമാണിത്.
“ഇത് ഒരു പ്രധാന ചുവടുവയ്പ്പാണ്, പക്ഷേ ഞങ്ങളുടെ ജോലി പൂർത്തിയായിട്ടില്ല, മാതാപിതാക്കളെയും കൗമാരക്കാരെയും ചാറ്റ്ജിപിടി സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും ഉപയോഗിക്കാൻ സഹായിക്കുന്ന സവിശേഷതകൾ അവതരിപ്പിക്കുന്നത് ഞങ്ങൾ തുടരും, കൂടാതെ ഞങ്ങളുടെ ഓരോ അപ്‌ഡേഷനുകളും പങ്കിടുകയും ചെയ്യും” എന്ന് ചാറ്റ്ജിപിടി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.
















