ആഭ്യന്തരവിപണിയിൽ മാരുതി സുസൂക്കിയുടെ വാഹനങ്ങളുടെ വില്പനയിൽ ഇടിവ്. ആൾട്ടോ, എസ്-പ്രസ്സോ മുതലായ ചെറുകാറുകളുടെ വില്പനയിൽ വമ്പൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 10,363 യൂണിറ്റായിരുന്നു ഈ സെഗ്മെന്റിലെ മുൻകാല വില്പനയെങ്കിൽ അത് ഇപ്പോൾ 7,208 ആയി കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.
ബ്രെസ്സ, ഗ്രാൻഡ് വിറ്റാര, എർട്ടിഗ, ഫ്രോങ്ക്‌സ്, ജിംനി, എക്സ്എൽ6, ഇൻവിക്റ്റോ, വിക്റ്റോറിസ് മുതലായ യൂട്ടിലിറ്റി വാഹനങ്ങളുടെ വില്പനയിലും തിരിച്ചടി നേരിട്ടിട്ടുണ്ട്. 48,695 യൂണിറ്റാണ് ഈ സെഗ്മെന്റിലെ വില്പന. എന്നാൽ ഇതേ സെഗ്മെന്റിൽ കഴിഞ്ഞ സെപ്റ്റംബറിലെ 61,549 യൂണിറ്റായിരുന്നു.
വാനുകളുടെ സെഗ്മെന്റിൽ കഴിഞ്ഞ വർഷത്തെ 11,908 യൂണിറ്റിൽ നിന്ന് 10,035 യൂണിറ്റായും വില്പന കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലെ 3,099 യൂണിറ്റുകളായിരുന്നു ലഘു വാണിജ്യ വാഹനങ്ങളുടെ വില്പനയെങ്കിൽ അത് ഈ വർഷമായപ്പോൾ 2,891 യൂണിറ്റായി കുറവ് രേഖപ്പെടുത്തി.
ആഭ്യന്തര പാസഞ്ചർ വാഹന വില്പനയിൽ വലിയൊരു തിരിച്ചടിയാണ് മാരുതി നേരിട്ടത്. മുൻവർഷങ്ങളിൽ വില്പന 144,962 യൂണിറ്റുകളായിരുന്നുവെങ്കിൽ അത് ഇക്കൊല്ലം 132,820 യൂണിറ്റായി ഇടിഞ്ഞു.
content highlight: Car market
















