ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോയുടെ പുതിയ ഹീറോ ഡെസ്റ്റിനി 110 ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. ഹീറോ ഡെസ്റ്റിനി 125ന്റെ അതേ സ്‌റ്റൈലും നിരവധി സവിശേഷതകളുമായാണ് ഡെസ്റ്റിനി 110 വരുന്നത്.
പുതിയ ഹീറോ ഡെസ്റ്റിനി 110ല്‍ പ്രീമിയം ക്രോം ടച്ചുകള്‍, പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്ലാമ്പ്, എച്ച് ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നു. പിന്നിലെ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ക്കുള്ള ഫ്‌ലോട്ടിംഗ് ഇഫക്റ്റാണ് മറ്റൊരു പ്രത്യേകത.
സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എന്‍ജിനാണ് ഡെസ്റ്റിനി 110ന് കരുത്ത് പകരുന്നത്. ഹീറോയുടെ i3s (ഐഡില്‍ സ്റ്റോപ്പ്-സ്റ്റാര്‍ട്ട് സിസ്റ്റം), വണ്‍-വേ ക്ലച്ച് എന്നിവയാല്‍ സജ്ജീകരിച്ചിരിക്കുന്ന ഈ സ്‌കൂട്ടര്‍ 56.2 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് അവകാശപ്പെടുന്നു.
പിറകില്‍ ഇരുന്നുള്ള യാത്ര സുഗമമാക്കാന്‍ ഇന്റഗ്രേറ്റഡ് ബാക്ക്റെസ്റ്റുള്ള സെഗ്മെന്റിലെ ഏറ്റവും നീളം കൂടിയ സീറ്റ് 785mm ആണ് ഡെസ്റ്റിനി 110ന് ഉള്ളതെന്ന് ഹീറോ അവകാശപ്പെടുന്നു. ഗ്ലൗ ബോക്‌സ്, ബൂട്ട് ലാമ്പ്, അനലോഗ്-ഡിജിറ്റല്‍ സ്പീഡോമീറ്റര്‍ തുടങ്ങിയ കൂട്ടിച്ചേര്‍ക്കലുകള്‍ ദൈനംദിന ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുന്നു. അഞ്ച് വ്യത്യസ്ത നിറങ്ങളില്‍ ഹീറോ ഡെസ്റ്റിനി 110 വാഗ്ദാനം ചെയ്യുന്നു. അതേസമയം, ZX കാസ്റ്റ് ഡിസ്‌ക് വേരിയന്റിന് അക്വാ ഗ്രേ, നെക്‌സസ് ബ്ലൂ, ഗ്രൂവി റെഡ് എന്നി നിറങ്ങളുണ്ട്.
content highlight: Hero Destiny
















