ഐക്യൂഒയുടെ പുതിയ ഫോണായ ഐക്യൂഒ 15 ഈ മാസം അവസാനം പുറത്തിറങ്ങിയേക്കും. ഐക്യൂഒഒ 13ല്‍ ഇല്ലാത്ത ഫീച്ചറായ വയര്‍ലെസ് ചാര്‍ജിങ് പിന്തുണയോടെയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക. ഗ്ലോബല്‍ ഡയറക്ട് ഡ്രൈവ് പവര്‍ സപ്ലൈ 2.0 സാങ്കേതികവിദ്യയുമായാണ് ഫോണ്‍ വിപണിയില്‍ എത്തുക.
ദൈര്‍ഘ്യമേറിയ ഗെയിമിങ്, വീഡിയോ പ്ലേബാക്ക്, നാവിഗേഷന്‍ സെഷനുകള്‍ എന്നിവ പ്രാപ്തമാക്കുക എന്നതാണ് ഈ സാങ്കേതികവിദ്യ ലക്ഷ്യമിടുന്നത്. ഐക്യൂഒഒ 13ല്‍ 120W വയര്‍ഡ് ഫ്‌ലാഷ്ചാര്‍ജ് പിന്തുണയുള്ള 6,000mAh ബാറ്ററിയാണ് ഉള്ളത്. പക്ഷേ വയര്‍ലെസ് ചാര്‍ജിങ് ഇല്ല. വരാനിരിക്കുന്ന ഐക്യൂഒഒ 15ല്‍ 7,000mAh ബാറ്ററിയും 100W വയര്‍ഡ് ചാര്‍ജിങ് പിന്തുണയും ഉണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
2K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റും ഉള്ള 6.85 ഇഞ്ച് സാംസങ് ഡിസ്പ്ലേയും ഫോണില്‍ പ്രതീക്ഷിക്കാം. ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസറിനൊപ്പം പ്രൊപ്രൈറ്ററി Q3 ചിപ്പും സ്മാര്‍ട്ട്ഫോണില്‍ ഉണ്ടായേക്കും. കാമറയെ സംബന്ധിച്ച് 1/1.5 ഇഞ്ച് സെന്‍സറും 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സും ഉള്ള 50MP പ്രൈമറി കാമറ ഈ ഹാന്‍ഡ്സെറ്റില്‍ ഉണ്ടായിരിക്കാം. ഇന്ത്യയില്‍ ഫോണിന് 60,000 മുതല്‍ 65,000 രൂപ വരെ വില വരും. ഐക്യൂഒഒ 13 നെ അപേക്ഷിച്ച് ഏകദേശം 5,000 രൂപയുടെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.
content highlight: IQOO 15
















