ഫുജൈറയില്‍ കുട്ടികളുടെ പുസ്തകമേളയുടെ രണ്ടാം പതിപ്പിന് 26ന് തുടക്കം. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖിയുടെ ഓഫീസും ഫുജൈറ കൾച്ചർ ആൻഡ് മീഡിയ അതോറിറ്റിയും സഹകരിച്ച് ദിബ്ബ അൽ ഫുജൈറയിലെ ദിബ്ബ എക്സിബിഷൻ സെന്ററിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ പ്രാവശ്യം പങ്കെടുത്ത യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ജോർഡൻ, ഈജിപ്ത്, ഒമാൻ എന്നിവരെ കൂടാതെ ഇത്തവണ യു.കെ കൂടി പങ്കെടക്കുന്നു. കുട്ടികളിലും യുവാക്കളിലും വായനാ സംസ്കാരം വളർത്തിയെടുക്കുക, സാംസ്കാരിക സ്ഥാപനങ്ങൾക്കും അറബ്, അന്തർദേശീയ പ്രസിദ്ധീകരണ സ്ഥാപനങ്ങൾക്കും ഇടയിൽ ആശയവിനിമയം വികസിപ്പിക്കുക എന്നിവയാണ് പുസ്തകമേളയുടെ പ്രധാന ലക്ഷ്യങ്ങൾ.
കൂടാതെ യുവ എഴുത്തുകാരുമായും പ്രസാധകരുമായും സംവദിക്കാനുള്ള അവസരവും കുട്ടികളുടെ സാഹിത്യത്തിലെ നവീകരണത്തിനും ഡിജിറ്റൽ മാധ്യമത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന പ്രത്യേക പവലിയനും പ്രദർശനത്തിലുണ്ടാകും.
STORY HIGHLIGHT: fujairah childrens book festival
















