സ്ത്രീകൾക്ക് ഓരോ നേരവും ഓരോ സ്വഭാവമാണെന്നുള്ളതാണ് നിരന്തരം കേൾക്കുന്ന വിമർശനം. എന്നാൽ ഇത് ശരിയാണെന്നാണ് ഇപ്പോൾ വിദഗ്ധർ പറയുന്നത്. ആർത്തവ ചക്രത്തിലെ ഹോർമോൺ വ്യതിയാനങ്ങളാണ് മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾക്ക് പ്രധാന കാരണം.
ഓരോ സ്ത്രീയിലും ഇത് വ്യത്യസ്തമായിരിക്കുമെന്നും ഹോർമോണുകളുടെ പ്രവർത്തനവും ഇതിനെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. പ്രധാനമായും സ്ത്രീകളുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്നത് ആർത്തവത്തിന്റെ 5 ഘട്ടങ്ങളിലാണ്. അത് ഏതൊക്കെയെന്ന് നോക്കാം.
1. ആർത്തവ ഘട്ടം
രക്തസ്രാവം തുടങ്ങുന്ന ഈ സമയത്ത് ഹോർമോൺ നില കുറവായിരിക്കും. തത്ഫലമായി ക്ഷീണം, വിഷാദം, ഊർജ്ജക്കുറവ് എന്നിവ അനുഭവപ്പെടാം. എങ്കിലും, ആർത്തവം തുടങ്ങുന്നതോടെ മുമ്പുണ്ടായിരുന്ന അസ്വസ്ഥതകൾ കുറഞ്ഞുതുടങ്ങും.
2. ഫോളിക്കുലാർ ഘട്ടം
ആർത്തവത്തിന് ശേഷം അണ്ഡോത്പാദനം വരെയുള്ള ഈ ഘട്ടത്തിൽ ഈസ്ട്രജൻ്റെ അളവ് കൂടുന്നു. ഇത് സന്തോഷത്തിൻ്റെ ഘട്ടം എന്ന് അറിയപ്പെടുന്നു. മാനസികാവസ്ഥ മെച്ചപ്പെടുകയും ഊർജ്ജം, ശ്രദ്ധ, സാമൂഹിക ഇടപെടലുകൾ എന്നിവ വർദ്ധിക്കുകയും ചെയ്യും.
3. അണ്ഡോത്പാദന ഘട്ടം
ഈസ്ട്രജൻ ഏറ്റവും ഉയർന്ന നിലയിൽ എത്തുകയും പിന്നീട് പെട്ടെന്ന് കുറയുകയും ചെയ്യുന്ന ഈ സമയത്ത് പോസിറ്റീവായ മാനസികാവസ്ഥ നിലനിർത്താൻ സാധിക്കുന്നു.
4. ലൂട്ടിയൽ ഘട്ടം
അടുത്ത ആർത്തവത്തിന് തൊട്ടുമുമ്പുള്ള ഈ ഘട്ടത്തിൽ പ്രൊജസ്റ്ററോൺ അളവ് കൂടുകയും തുടർന്ന് ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നിവ കുത്തനെ താഴുകയും ചെയ്യുന്നത് പ്രീമെൻസ്ട്രൽ സിൻഡ്രോമിന് (PMS) കാരണമാകുന്നു.
5. പ്രീമെൻസ്ട്രൽ സിൻഡ്രോം ലക്ഷണങ്ങൾ
ക്ഷോഭം, ദേഷ്യം, ഉത്കണ്ഠ, പെട്ടെന്നുള്ള സങ്കടം, വികാരപരമായ ചാഞ്ചാട്ടം, നിരാശ എന്നിവ ഈ സമയത്ത് സാധാരണമാണ്.
content highlight: Mood swings
















