രാഷ്ട്രപതി ദ്രൗപതി മുർമു ഈ മാസം 22 ന് ശബരിമലയിൽ ദർശനം നടത്തും. ഈ മാസം 24 വരെ രാഷ്ട്രപതി കേരളത്തിൽ തുടരും. സർക്കാരിനെ ഔദ്യോഗികമായി രാഷ്ട്രപതി ഭവൻ ഇക്കാര്യം അറിയിച്ചു. ഒക്ടോബർ 17 നാണ് തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്. കുറച്ചു മണിക്കൂറുകൾ സന്നിധാനത്ത് തുടരുന്നതിന് ശേഷമായിരിക്കും രാഷ്ട്രപതി മടങ്ങുക.സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിലയിരുത്തലുകളിലേക്കുമുള്ള നടപടികൾ സ്വീകരിച്ചുകഴിഞ്ഞു.
ആഗോള അയ്യപ്പ സംഗമ വേദിയിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ രാഷ്ട്രപതി ശബരിമലയിൽ ദർശനം നടത്താൻ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിരുന്നില്ല. മേയ് 19ന് ദ്രൗപതി മുർമു ശബരിമല സന്ദർശിക്കും എന്നായിരുന്നു വിവരം. എന്നാൽ അവസാനനിമിഷം യാത്ര റദ്ദാക്കുകയായിരുന്നു. ഇന്ത്യ – പാകിസ്താൻ സംഘർഷത്തെ തുടർന്നായിരുന്നു അന്നത്തെ സന്ദർശനം റദ്ദാക്കിയിരുന്നത്.STORY
HIGHLIGHT : President to visit Sabarimala on 22nd of this month
















