തിരുവനന്തപുരം: കാറിൽ മകനെ ട്യൂഷൻ ക്ലാസിൽ കൊണ്ടുവിടാൻ പോകുന്നതിനിടെ അപകടം. കാറിൽ ലോറി ഇടിച്ച് അമ്മയ്ക്ക് ദാരുണാന്ത്യം. ആറ്റിങ്ങൽ തോട്ടയ്ക്കാട് പാലത്തിനു സമീപത്തുവെച്ചാണ് അപകടമുണ്ടായത്. തോട്ടയ്ക്കാട് സ്വദേശിനി 40 കാരിയായ മീനയാണ് മരിച്ചത്.
മീനയും ഒൻപതാം ക്ലാസുകാരൻ മകനും സഞ്ചരിച്ച കാറിൽ ദേശീയപാതയിൽ യു ടേൺ എടുക്കുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. മകൻ അഭിമന്യു പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. രാവിലെ ആറ് മണിയോടെയാണ് സംഭവം.
















