അനങ്ങനടി : ശബരിമലയിലെ സ്വർണപ്പാളി കാണാനില്ലാത്തത് സർക്കാർ അന്വേഷിച്ച് കണ്ടുപിടിക്കുകതന്നെ ചെയ്യുമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റിയംഗം കെ കെ ശൈലജ.
ഇക്കാര്യം വിജിലൻസ് അന്വേഷിക്കുകയാണെന്നും കാര്യം പുറത്തുപറഞ്ഞ ആളുകൾ തന്നെയാണ് ഇതിനു പിന്നിലെന്നും അവർ പറഞ്ഞു. സിപിഐഎം അനങ്ങനടി ലോക്കൽ കമ്മിറ്റി ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ കെ ശൈലജ.
അതേസമയം ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ കവചം 2019 ൽ ചെന്നെെയിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് സ്വര്‍ണത്തില്‍ തന്നെയായിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നു.
















