വർഗീയത നിറഞ്ഞ പ്രസംഗവുമായി വീണ്ടും രംഗത്തെത്തി ലീഗ് നേതാവ് കെ എം ഷാജി. സംസ്ഥാനത്തെ ഭരണം പിടിക്കേണ്ടത് മുസ്‌ലിം സമുദായത്തിന് വേണ്ടിയാവണമെന്നും സമുദായത്തിന് ആനുകൂല്യങ്ങൾ ലഭ്യമാക്കാനാണ് ഭരണം നേടേണ്ടതെന്നും കെ എം ഷാജി പറഞ്ഞു.
ദുബൈ കെഎംസിസി കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഷാജിയുടെ വിവാദ പ്രസംഗം. മന്ത്രിമാരുടെ എണ്ണം കൂട്ടലല്ല ലീഗിൻ്റെ ലക്ഷ്യമെന്നും സമുദായത്തിന് വേണ്ടിയാകണം ഇതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
മുസ്ലിം മാനേജ്മെൻ്റ് സ്‌കൂളുകളിൽ കൂടുതൽ ബാച്ചും പോസ്റ്റും തരപ്പെടുത്തണമെന്നും കെ. എം ഷാജി പറയുന്നു.
















