തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് വിഷയം ഉന്നയിച്ചത്. ദേവസ്വം മന്ത്രി രാജിവെക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. തുടര്‍ന്ന് സ്പീക്കറുടെ ഡയസിന് മുന്നിൽ ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം നടത്തിയത്.
അയ്യപ്പന്റെ സ്വർണ്ണം കട്ടവർ അമ്പലം വിഴുങ്ങികൾ’ എന്ന ബാനറാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ഒരു സഭയിലും ചോദ്യോത്തര വേളയിൽ ബഹളം ഉണ്ടാക്കാറില്ലെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു.പ്രതിപക്ഷനേതാവ് അംഗങ്ങളെ ഉപദേശിക്കണമെന്നും ധനമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്‍റേത് കേരളത്തിലെ ജനങ്ങളോടുള്ള അവഗണനയാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.പ്രതിഷേധം കനത്തതോടെ ചോദ്യോത്തരവേള സ്പീക്കര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.















