ഇന്ന് ചിക്കൻ വെച്ച് ഒരു വൈറൽ വിഭവം ഉണ്ടാക്കിയാലോ? നല്ല കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ചിക്കൻ പൊട്ടിത്തെറിച്ചത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ചിക്കൻ
- ചെറിയ ഉള്ളി
- വെളുത്തുള്ളി
- ഇഞ്ചി
- വറ്റൽ മുളക്
- മല്ലി
- ഉലുവ
- തക്കാളി
- വെളിച്ചെണ്ണ (ആവശ്യത്തിന്)
- ഉപ്പ് (ആവശ്യത്തിന്)
തയ്യാറാക്കുന്ന വിധം
ചിക്കൻ പൊട്ടിത്തെറിച്ചതിന്റെ പ്രധാന ഹൈലേറ്റ് അതിന്റെ അരപ്പാണ്. ഇതിനായി ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവയോടൊപ്പം വറ്റൽ മുളക്, മല്ലി, ഉലുവ തുടങ്ങിയവ എണ്ണയിൽ വറുത്തെടുക്കുക. ശേഷം വറുത്തെടുത്ത ഈ കൂട്ടുകൾ മിക്സിയിൽ നന്നായി അരച്ചെടുക്കുക. നന്നായി അരച്ചെടുക്കണം.
ഇതിനു ശേഷം ചെറുതായി മുറിച്ചെടുത്ത ചിക്കൻ കഷ്ണങ്ങളിലേക്ക് മസാല പുരട്ടി കൊടുക്കുക. ഇതിലേക്ക് തക്കാളി അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. നാടൻ രുചിയിൽ ചിക്കൻ പൊട്ടിത്തെറിച്ചത് തയ്യാർ.
















