കല്യാണവീട്ടിലെ ബിരിയാണിക്ക് ഒരു പ്രത്യേക സ്വാദ് ആണല്ലേ? അതിന്റെ രഹസ്യം എന്താണെന്ന് അറിയാമോ? കല്യാണ വീട്ടിലെ ബിരിയാണിയുടെ അതെ രുചിയിൽ വീട്ടിൽ ഒരു ബിരിയാണി തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചിക്കൻ – 1 കി.ഗ്രം
- മുളക് പൊടി – 2½ ടേബി.സ്‌പൂൺ
- മഞ്ഞൾ പൊടി – ½ ടീസ്പൂൺ
- മല്ലി പൊടി – 1½ ടേബി.സ്‌പൂൺ
- ഗരം മസാല – 1 ടീസ്പൂൺ
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 2 ടേബി.സ്‌പൂൺ
- തക്കാളി – 3
- ചെറിയ ഉള്ളി – 5
- കറിവേപ്പില – 2 തണ്ട്
- മല്ലി ഇല
- പുതിന ഇല
- നാരങ്ങ നീര് – 1 ടേബി.സ്‌പൂൺ
- എണ്ണ – 5 ടേബി.സ്‌പൂൺ
- ഉപ്പ് – ആവശ്യത്തിന്
- ജീരകശാല അരി – 3 കപ്പ്
- ജീരകം, കറുവപ്പട്ട, ഏലക്ക, ഗ്രാമ്പു – ഓരോന്നും കുറച്ച്
- നെയ്യ് – 1 ടേബി.സ്‌പൂൺ
തയ്യാറാക്കുന്ന വിധം
ഒരു വലിയ പാനിൽ എണ്ണ ചൂടാക്കി കറുവപ്പട്ട, ഗ്രാമ്പു, ഏലക്ക വഴറ്റുക. ഇതിലേക്ക് അരിഞ്ഞ ഉള്ളി ചേർത്ത് ഗോൾഡൻ ബ്രൗൺ ആകുന്നത് വരെ വഴറ്റുക. ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നല്ലത് പോലെ വഴറ്റുക. ഇതിലേക്ക് തക്കാളി, മസാല പൊടികൾ, ഉപ്പ്, കറിവേപ്പില എന്നിവ ചേർത്തതിനു ശേഷം ചിക്കൻ കഷ്ണങ്ങൾ ചേർത്ത് മസാല പിടിക്കാനായി 15–20 മിനിറ്റ് അടച്ച് വേവിക്കുക. ഇത് കുറുകി വരുമ്പോൾ അല്പം മല്ലി, പുതിന ഇല എന്നിവ ചേർത്തുകൊടുക്കുക.
ഈ സമയം മറ്റൊരു പാത്രത്തിൽ നെയ്യ് ചേർത്ത് കറുവപ്പട്ട, ഗ്രാമ്പ്, ജീരകം എന്നിവ ചേർക്കുക. ഇതിലേക്ക് വെള്ളം ഒഴിച്ചുകൊടുത്തതിനു ശേഷം ഉപ്പ് ചേർത്ത് തിളച്ച് വരുമ്പോൾ കഴുകി വച്ച ജീരകശാല അരി ഇട്ട് കൊടുക്കുക. ഇത് 20 മിനിറ്റ് വേവിച്ചെടുക്കുക.
അരി ഒരു 90 ശതമാനം വെന്തശേഷം ഒരു വലിയ താവയിൽ ആദ്യം ചിക്കൻ മസാല ചേർത്തുകൊടുക്കുക. അതിനു മുകളിൽ വേവിച്ച ചോറ് ഇട്ട് കൊടുക്കു. കുറച്ച് നെയ്യ്, വഴുതിയ കശുവണ്ടിയും കിസ്മിസും, ല്ലി ഇല, പുഡീന ഇല വിതറിയിടുക. ഇങ്ങനെ 2–3 ലെയറുകൾ ചെയ്യുക.
















