യുജിസി റെഗുലേഷനും, സുപ്രീം കോടതിയുടെ ഫുള്‍ ബെഞ്ച് വിധികള്‍ക്കും കടകവിരുദ്ധമായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് വി.സി നിയമനം നടത്താനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ ഗവര്‍ണര്‍ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കിയെങ്കിലും സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല വിസി മാരുടെ നിയമന പാനല്‍ തയ്യാറാക്കുന്നതിനുള്ള ഇന്റര്‍വ്യൂ ഒക്ടോബര്‍ എട്ടു മുതല്‍ നാലുദിവസം തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വച്ച് നടത്തുന്നു.
സുപ്രീംകോടതി ചുമതലപ്പെടുത്തിയ റിട്ട: ജസ്റ്റിസ് സുധാംഷൂ ധൂലിയയാണ് സെര്‍ച്ച് കമ്മിറ്റിയുടെ അധ്യക്ഷന്‍. ഗവര്‍ണറും സര്‍ക്കാരും നിര്‍ദ്ദേശിച്ച നാലുപേര്‍ വീതമാണ്രണ്ട് സെര്‍ച്ച്കമ്മിറ്റികളിലെ യും അംഗങ്ങള്‍. കമ്മിറ്റി അംഗങ്ങള്‍ എല്ലാവരും തന്നെ സംസ്ഥാനത്തിന് പുറത്തുള്ളവരാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് വിസി നിയമത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ചത്. 60 ഓളം അപേക്ഷകര്‍ക്കാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 8, 9 തീയതികളില്‍ സാങ്കേതിക സര്‍വകലാശാലയുടെയും, 10,11 തീയതികളില്‍ ഡിജിറ്റല്‍ സര്‍വകലാശാലയുടെയും വിസി നിയമനത്തിനുള്ള ഇന്റര്‍വ്യൂ നടക്കും. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടല്‍ ഈ ആവശ്യത്തിനായി സജ്ജീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന് പുറത്തുള്ളവരും അപേക്ഷകരായുണ്ട്. സുപ്രീം കോടതി ഉത്തരവ് പ്രകാരം മൂന്ന് അംഗ പാനല്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കണം. മുഖ്യമന്ത്രി നിയമനത്തിനുള്ള മുന്‍ഗണന പട്ടിക നിശ്ചയിക്കും. മുന്‍ഗണനപ്രകാരം നിയമിക്കുവാനുള്ള അധികാരം മാത്രമാണ് ഗവണര്‍ക്കുള്ളത്. മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണന പട്ടികയില്‍ മാറ്റം വരുത്തുന്നുവെങ്കില്‍ അതിന് വ്യക്തമായ കാരണം ബോധിപ്പിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥ മാണ്. അക്കാര്യത്തില്‍ സര്‍ക്കാരിന് പരാതിയുണ്ടെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.
- യു.ജി.സി ഗവര്‍ണറുടെ റിവ്യൂ ഹര്‍ജ്ജിയില്‍ കക്ഷിചേരുന്നു
യു.ജി.സി റെഗുലേഷന് വിരുദ്ധമായി ugc പ്രതിനിധിയെ ഒഴിവാക്കി വി.സി മാരുടെ നിയമനം നടത്തുവാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ ഗവര്‍ണര്‍ ഫയല്‍ ചെയ്ത റിവ്യൂ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ യുജിസി സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഇതോടെ സെര്‍ച്ച് കമ്മിറ്റി പാനലുകള്‍ സമര്‍പ്പിച്ചാലും ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകളിലെവിസി നിയമനം വിവാദത്തിലാ കുമെന്നത് ഏതാണ്ട് ഉറപ്പായി.
യുജിസി റെഗുലേഷന്റെയും, സുപ്രീംകോടതി ഫുള്‍ ബെഞ്ച് വിധിയുടെയും വിവിധ ഹൈക്കോടതി വിധികളുടെയും അടിസ്ഥാനത്തില്‍ സംസ്‌കൃത, ഫിഷറീസ്, കണ്ണൂര്‍, സാങ്കേതിക സര്‍വ്വകലാശാല വിസി മാരുടെ നിയമനങ്ങള്‍ അസാധു ആക്കിയ ഉത്തരവുകള്‍ക്ക് കടവിരുദ്ധമായി രൂപീകരിച്ചിരിക്കുന്ന സേര്‍ച്ച് കമ്മിറ്റി, വിസി നിയമന പാനല്‍ തയ്യാറാക്കുന്ന നടപടിയില്‍ നിന്നും പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് സേര്‍ച്ച് കമ്മിറ്റി ചെയര്‍മാന്‍ റിട്ട: ജസ്റ്റിസ് സുധാംഷൂ ധൂലിയയ്ക്ക് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നിവേദനം നല്‍കി.
CONTENT HOGH LIGHTS;Will VCs be found amidst controversies?: Interviews in Thiruvananthapuram from 8th
















