തൃശൂർ: പാലിയേക്കരയിൽ ടോൾ പിരിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. വെള്ളിയാഴ്ച വരെയാണ് ഹൈക്കോടതി വിലക്ക് നീട്ടിയത്. നാലുവരിപ്പാത ഒറ്റവരിയായി മാറിയെന്ന് കോടതിയുടെ വിമർശനം.
കേന്ദ്ര സര്‍ക്കാര്‍ പരിഹാരം കാണാത്തതെന്തെന്നും കോടതി ചോദിച്ചു. സുരക്ഷാപ്രശ്നങ്ങളും ഗതാഗതകുരുക്കും തുടരുന്നുവെന്ന് തൃശൂർ കലക്ടർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. റോഡ് സുരക്ഷയും ടോൾ പിരിവും ബന്ധമില്ലെന്നാണ് ദേശിയപാത അതോറിറ്റിയുടെ വാദം.
















