ഉണ്ണിയപ്പം ഇഷ്ടമാണോ? എങ്കിൽ ഇന്നൊരു സോഫ്റ്റ് ഉണ്ണിയപ്പം ഉണ്ടാക്കാം. എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- പച്ചരി – ഒരു ഗ്ലാസ്
- ശർക്കര – 150-200 മധുരം അനുസരിച്ച്
- ചെറുപഴം – രണ്ട്
- ഉപ്പ് – 1 നുള്ള്
- എള്ള് – 1-2 സ്പൂൺ
- ഏലക്ക -4-5
- തേങ്ങ – ആവശ്യമെങ്കിൽ
തയാറാക്കുന്ന വിധം
അഞ്ച് മണിക്കൂർ കുതിർത്ത പച്ചരി പഴം, ശർക്കരപാനി, ഏലക്ക എന്നിവ ചേർത്ത് അരച്ചെടുക്കുക. ഇതിലേക്ക് ഒരു നുള്ള് ഉപ്പ് കുറച്ചു എള്ള് 2 നുള്ള് ബേക്കിങ് സോഡാ എന്നിവ ചേർത്ത് കലക്കി വയ്ക്കുക. ഇത് കുറച്ച് മണൂക്കൂറിനു ശേഷം അപ്പകല്ലിൽ വെളിച്ചെണ്ണ ഒഴിച്ച് തയ്യാറാക്കിയെടുക്കുക.
















