വ്യാജ ക്യുആർ കോഡുകൾ അതായത് സ്ഥിരീകരിക്കാത്ത ക്യുആർ കോഡുകൾ സ്കാൻ ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി ദുബായ് മുനിസിപ്പാലിറ്റി. വ്യാജ ക്യുആർ കോഡുകൾ വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും ചേർത്താമെന്നും ഇതിലൂടെ വിലപ്പെട്ട വിവരങ്ങളും ധനവും നഷ്ടമാകാമെന്നും നഗരസഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിച്ച കോഡുകളുടടെ ഉറവിടം പരിശോധിക്കാതെ സ്കാൻ ചെയ്യുന്നത് ഒഴിവാക്കണമെന്നും കൂടാതെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ എത്തുന്ന വെബ് സൈറ്റുകളുടെ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കിയ ശേഷമേ വ്യക്തിഗത, ബാങ്ക് വിവരങ്ങൾ നൽകാവൂ എന്ന് ഓർമിപ്പിച്ചും ഇത്തരം തട്ടിപ്പുകളിൽ മറഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയാണ് നഗരസഭ.
ദുബായ് മുനിസിപ്പാലിറ്റി വെബ്സൈറ്റിലും സമൂഹമാധ്യമ പേജുകളിലും ഇതുസംബന്ധിച്ച വിഡിയോ സന്ദേശം പോസ്റ്റ് ചെയ്താണ് ഓൺലൈൻ ബോധവൽകരണം നടത്തുന്നത്.
STORY HIGHLIGHT: dubai municipality warns qr code scams
















