കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു ഐസ് ക്രീം റെസിപ്പി നോക്കിയാലോ? രുചികരമായ മാമ്പഴം ഐസ്‌ക്രീം തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- പഴുത്ത മാങ്ങ -2 എണ്ണം
- കണ്ടൻസ്ഡ് മിൽക്ക് – 1/4 കപ്പ്
- പാൽ പൊടി – 1/4 കപ്പ്
- ഫ്രഷ് ക്രീം – 1 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം മാങ്ങ ചെറുതായി മുറിച്ചു മിക്സിയുടെ ജാർലേയ്ക്ക് ഇട്ടുകൊടുക്കുക. ശേഷം അതിലേയ്ക്ക് പാൽപ്പൊടി, കണ്ടൻസ്ഡ് മിൽക്ക്, ഫ്രഷ് ക്രീം ചേർത്ത് നന്നായി അടിച്ചെടുത്തു ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് കുറച്ചു മാങ്ങ ചെറുതായി മുറിച്ചത് മുകളിൽ ഇട്ടുകൊടുത്തു 7- 8 മണിക്കൂർ ഫ്രീസറിൽ വെച്ച് തണുപ്പിച്ച ശേഷം കഴിക്കാവുന്നതാണ്.
















