മാൾ ഓഫ് ദി എമിറേറ്റ്സിലേക്ക് അബുദാബി, ജബൽ അലി ഭാഗത്തു നിന്ന് എത്തുന്ന യാത്രക്കാർക്ക് നേരിട്ട് മാളിന്റെ പാർക്കിങ് ഏരിയയിലേക്ക് എത്താൻ സഹായിക്കുന്ന പുതിയ മേൽപാലം നിർമിച്ച് ആർടിഎ. മാൾ ഓഫ് എമിറേറ്റ്സ് ഉടമകളായ മാജിദ് അൽ ഫുത്തേമിന്റെ സഹകരണത്തോടെയാണ് പുതിയ പാലത്തിന്റെ നിർമാണം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്.
മണിക്കൂറിൽ 900 വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി ഈ പാലത്തിനുണ്ട്. കൂടാതെ മാളിലേക്കുള്ള പ്രവേശന കവാടം, പരിസരം, നടപ്പാത, സൈക്കിൾ ട്രാക്ക് എന്നിവയും വികസിപ്പിച്ചിട്ടുണ്ട്. പുതിയ പാലത്തിന്റെ വരവോടെ അബുദാബി, ജബൽ അലി ഭാഗത്ത് നിന്നു വരുന്നവർക്ക് മാൾ ഓഫ് എമിറേറ്റിലേക്കുള്ള യാത്രാസമയം 10 മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി ചുരുങ്ങി.
ഷോപ്പിങ് സെന്ററിലേക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിനു സ്വകാര്യ റിയൽ എസ്റ്റേറ്റ് സ്ഥാപനവുമായി സഹകരിച്ചുള്ള നടപ്പാക്കിയ പദ്ധതിയാണ് വിജയകരമായി പൂർത്തിയാക്കിയതെന്ന് ആർടി ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് 300 മീറ്റർ നീളത്തിൽ ഒറ്റവരി പാലമാണ് പൂർത്തിയാക്കിയിരിക്കുന്നത്.
STORY HIGHLIGHT: New bridge to mall of the emirates completed
















