ദുബായിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ സ്വീകാര്യത വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പുതിയ 100 ഇ.വി ചാർജിങ് സ്റ്റേഷനുകൾ കൂടി തുറക്കാൻ ഒരുങ്ങി അധികൃതർ. താമസ സ്ഥലങ്ങൾ, ഷോപ്പിങ് മാളുകൾ, വിനോദ കേന്ദ്രങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പുതുതായി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുക.
ഭാവിയിൽ കൂടുതൽ മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതുസംബന്ധിച്ച കരാറിൽ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും പെയ്ഡ് പാർക്കിങ് കമ്പനിയായ പാർക്കിൻ പിജെഎസ്സും ഒപ്പുവച്ചു.
STORY HIGHLIGHT: new ev charging stations
















