ആഹാരത്തിന് ശേഷം മധുരം കഴിക്കുന്ന ശീലം ഉണ്ടോ? എങ്കിൽ ഒരു അടിപൊളി സേമിയ ഫ്രൂട്ട് കസ്റ്റർഡ് ഡ്രിങ്ക് തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- സേമിയ 1 കപ്പ്
- കസ്റ്റർഡ് പൗഡർ – 2 ടേബിൾ സ്പൂൺ (കസ്റ്റർഡ് പൌഡർ ഒരു അര ഗ്ലാസ് പാലിൽ ഒന്നു കലക്കി വെക്കുക )
- കസ് കസ് ( സബ്ജ സീഡ്‌സ് ) -1 ടേബിൾ സ്പൂൺ (കാൽ ഗ്ലാസ് വെള്ളത്തിൽ ഈ കസ് കസ് ഇട്ടു ഒന്നു കുതിർത്തു വെക്കുക )
- പാൽ – 6 കപ്പ്
- നെയ്യ് – 1 ടേബിൾ സ്പൂൺ
- ഫ്രൂട്ട്സ് – കുറച്ച് (ആപ്പിൾ, പഴം, മാങ്ങാ, മാതളം എന്നിവ ആണ് ഞാൻ എടുത്തത് )
- പഞ്ചസാര – 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്കു സേമിയ ഇട്ടു ഒന്നു വറുത്തു അതിലേക്കു പാൽ ഒഴിച്ചു കൊടുക്കുക. സേമിയ വെന്തു വരുമ്പോൾ പഞ്ചസാര ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് നേരെത്തെ കലക്കി വച്ചിരിക്കുന്ന കസ്റ്റർഡ് കൂടെ ഇട്ടു ഒന്നു ഇളക്കി കുറുകി വരുമ്പോൾ സ്റ്റോവ് ഓഫ് ചെയ്യാം. ഇനി ഇതൊന്നു തണുക്കാൻ ആയി മാറ്റി വയ്ക്കുക. സേമിയ കസ്റ്റർഡ് നന്നായി തണുത്തു വരുമ്പോൾ കുതിർത്തു വച്ചിരിക്കുന്ന കസ് കസ് പിന്നെ ഫ്രൂട്ട്സ് ഒക്കെ ചെറുതായി അരിഞ്ഞതും ചേർത്തു ഇളക്കി വക്കുക. ഇനി ഇത് ഫ്രിഡ്ജിൽ വച്ച് ഒന്നു തണുപ്പിച്ചു കുടിക്കുക.
















