കാസർകോട്: കാസർകോട് കുമ്പളയിൽ അധ്യാപകർ തടഞ്ഞ മൈം വീണ്ടും അവതരിപ്പിച്ച് വിദ്യാർത്ഥികൾ. പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈമാണ് വിദ്യാർത്ഥികൾ വീണ്ടും അവതരിപ്പിച്ച്.
ആറ് വിദ്യർത്ഥികൾ ചേർന്നാണ് മൈം അവതരിപ്പിച്ചത്. പലസ്തീന് അനുകൂല മുദ്രാവാക്യവുമായി വിദ്യാർത്ഥികൾ രംഗത്തെത്തുകയും ചെയ്തു.
അതേസമയം വിദ്യാർത്ഥികൾ മൈം അവതരിപ്പിച്ചതിന് പിന്നാലെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. മൈം ചെയ്യുന്നതിൽ പ്രശ്നമില്ലയെന്നും പലസ്തീൻ്റെ കൊടി ഉയർത്താൻ പാടില്ലയെന്നും ബിജെപി നേതാവ് പറഞ്ഞു.
എംഎസ്എഫും സിപിഐഎമ്മും യുഡിഎഫും ആക്രമ രാഷ്ട്രീയമാണ് നടത്തുന്നതെന്നും കുട്ടികളുടെ ഇടയില്‍ രാഷ്ട്രീയം തിരുകി കയറ്റാന്‍ പാടില്ലയെന്നും അദ്ദേഹം പറഞ്ഞു.
















