അറബികടലിൽ രൂപംകൊണ്ട ‘ശക്തി’ എന്ന ചുഴലിക്കാറ്റിന് പിന്നാലെ യു.എ.ഇയിലെ ചില ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചു. മലയോര പ്രദേശമായ മസാഫിയിലാണ് ശക്തമായ മഴ അനുഭവപ്പെട്ടത്. ഈ പശ്ചതലത്തിൽ കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. കൂടാതെ യു.എ.ഇയുടെ കിഴക്കൻ തീര മേഖലയിൽ കടൽക്ഷേഭവുമുണ്ടായി.
മസാഫിയിൽ ഉണ്ടായ മഴയിൽ റോഡുകളിൽ വെള്ളം നിറഞ്ഞ് ഒഴുകുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘ശക്തി’ ചുഴലിക്കാറ്റ് ക്രമേണ ദുർബലമാകുമെന്ന് ഒമാനിലെ നാഷണൽ മൾട്ടി ഹസാർഡ് ഏർലി വാണിങ് സെന്റർ അറിയിച്ചിട്ടുണ്ട്.
STORY HIGHLIGHT: rain in some parts of uae
















