സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ഉപയോക്തൃ സംരക്ഷണ ബോധവത്കരണ പരിപാടി സംഘടിപ്പിച്ച് യു.എ.ഇയിലെ പ്രമുഖ ധന വിനിമയ സ്ഥാപനമായ ലുലു എക്സ്ചേഞ്ചും ക്രോ യു.എ.ഇയും. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പുതിയ നിയമങ്ങളെക്കുറിച്ചും വഴികളെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവെക്കുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.
എ.എം.എൽ/സി.എഫ്.ടി പരിശീലനം, പാനൽ ചർച്ച, ഉപയോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള ഓറിയന്റേഷൻ എന്നിവയും പരിപാടിയിൽ സംഘടിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് ക്രോ യു.എ.ഇ അക്കാദമിയുടെ സർട്ടിഫിക്കറ്റുകൾ നൽകി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ രംഗത്തെ പ്രമുഖ വിദഗ്ധർ പങ്കെടുത്തവർക്കായി ക്ലാസ് എടുത്തു.
സാമ്പത്തിക മേഖലയുടെ സമഗ്രത സംരക്ഷിക്കുകയും ഉപയോക്താക്കളുടെ വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്യുക എന്നത് വലിയ ഉത്തരവാദിത്തമായി ഞങ്ങൾ കാണുന്നതായി അധികൃതർ വ്യക്തമാക്കി.
STORY HIGHLIGHT: lulu exchange also raises awareness
















