തിരുവനന്തപുരം: തുടര്‍ച്ചയായി അടിയന്തരപ്രമേയം ചര്‍ച്ച ചെയ്തതിന്റെ ക്ഷീണത്തിലാണ് പ്രതിപക്ഷമെന്ന് മന്ത്രി എംബി രാജേഷ്.
ആറ് ദിവസത്തിനുള്ളില്‍ നാല് അടിയന്തര പ്രമേയങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും ‘ചര്‍ച്ചയില്‍ തോറ്റതില്‍ നടുത്തളത്തില്‍’ എന്നതാണ് പ്രതിപക്ഷ സമീപനമെന്നും എംബി രാജേഷ് പറഞ്ഞു.
‘സത്യാഗ്രഹം അനുഷ്ഠിച്ചവര്‍ സഭയില്‍ തിരിച്ചെത്തി. ഒരു നാടകം പൊളിഞ്ഞപ്പോള്‍ മറ്റൊരു നാടകവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്. രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കുകയാണ് പ്രതിപക്ഷം ചെയ്തത്.
വിഷയം സബ്മിഷനായി ഉന്നയിക്കാന്‍ പോലും പ്രതിപക്ഷം തയ്യാറായിട്ടില്ല. നോട്ടീസ് നല്‍കാതെ സര്‍ക്കാര്‍ സന്നദ്ധമാകില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും.’ എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.
















