തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനമായ എക്‌സാലോജിക് സൊല്യൂഷന്‍സിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടന്റെ അപ്പീല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ മാത്യൂ കുഴൽനാടനെ പരിഹസിച്ച് എ എ റഹീം എംപി.
അന്നൊരിക്കൽ പറഞ്ഞത് ആവർത്തിക്കുകയാണെന്നും മാത്യൂ കുഴൽനാടന് അറ്റൻഷൻ സീക്കിങ് സിൻഡ്രോം എന്ന രോഗം തന്നെയാണെന്നും ഇന്നത് ബഹുമാനപ്പെട്ട സുപ്രീം കോടതിയും ശരിവെച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സി എം ആർ എൽ-എക്‌സാ ലോജിക് കരാറിൽ വിജിലൻസ് അന്വഷണ ആവശ്യവുമായി ചെന്ന മാത്യുവിന് പരമോന്നത നീതി പീഠം കണക്കിന് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
















