വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാൻ സാധിക്കുന്ന ഒരു വിഭവമാണ് വെജ് സ്റ്റ്യൂ. ചപ്പാത്തിയുടെയും, അപ്പത്തിന്റെയും, ദോശയുടെയും ഒക്കെ കൂടെ കഴിക്കാൻ പറ്റുന്ന വെജ് സ്റ്റ്യൂ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
ഉരുള കിഴങ്ങ് – 2 എണ്ണം
ബീൻസ് – 3 എണ്ണം
ക്യാരറ്റ് – 1 എണ്ണം
ഗ്രീൻ പീസ് – കാൽ കപ്പ്
സവാള – ഒരെണ്ണം
തേങ്ങാ പാൽ – രണ്ടാം പാൽ 1 കപ്പ്
തേങ്ങാ പാൽ – ഒന്നാം പാൽ 1 കപ്പ്
പച്ചമുളക് – 2 എണ്ണം
കുരുമുളക് പൊടി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
ഗരം മസാല – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചക്കറികളെല്ലാം ഒരേ വലുപ്പത്തിൽ അരിഞ്ഞെടുക്കുക. ശേഷം ഒരു കുക്കറിൽ എല്ലാ പച്ചക്കറിയും തേങ്ങയുടെ രണ്ടാം പാലും, ഉപ്പും ചേർത്ത് രണ്ട് വിസിൽ വെച്ച് വേവിച്ചെടുക്കുക. ശേഷം ഒരു പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ സവാള ചേർത്ത് വഴറ്റുക. അതിലേക്ക് വേവിച്ച വെച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത് ചൂടാക്കി എടുക്കുക. ശേഷം ഇതിലേക്ക് ഒന്നാം പാലും ഗരം മസാലയും ചേർത്ത് എടുക്കാം.
STORY HIGHLIGHT : veg stew
















