വാണി എന്ന പുതിയ എഐ പവർഡ് വർക്ക്‌പ്ലേസ് സഹകരണ പ്ലാറ്റ്‌ഫോം പുറത്തിറക്കി സോഹോ. ഗൂഗിൾ, മൈക്രോസോഫ്റ്റ്, സൂം തുടങ്ങിയ അന്താരാഷ്ട്ര വമ്പൻമാരെ ലക്ഷ്യമിട്ടാണ് സോഹോയുടെ പുതിയ വർക്ക്‌പ്ലേസ് പ്ലാറ്റ്‌ഫോം പുറത്തിറക്കിയിരിക്കുന്നത്. മറ്റ് പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമായി ‘സ്‌പെയ്‌സസ്’, ‘സോൺ’ എന്നീ പുതിയ സവിശേഷതകളും വാണിയിൽ നൽകിയിട്ടുണ്ട്.
ബിൽറ്റ്-ഇൻ വീഡിയോ കോളിംഗ്, കമൻ്റ് പാനൽ, പ്രോജക്റ്റ് ടൈംലൈൻ, ഡിബി ടേബിൾ, പ്രീ-ലോഡഡ് ടെംപ്ലേറ്റ്, മൈൻഡ് മാപ്പ്, ഡയഗ്രം തുടങ്ങി നിരവധി സവിശേഷകളാണ് വാണിയിൽ ലഭിക്കുക.
ചെറുകിട വ്യവസായികൾക്കും, തുടക്കക്കാർക്കും വിഷ്വൽ ലേണിംഗും തടസ്സമില്ലാത്ത സഹകരണവും വളർത്തിയെടുക്കുന്നതിനാണ് ഇതിൻ്റെ ടൂളുകളുടെ സ്യൂട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉള്ളടക്കം സൃഷ്ടിക്കാനും, മറ്റ് ചെറിയ ജോലികൾക്കും ജനറേറ്റീവ് എഐ ഉപയോഗിക്കാം.
















