ദേവസ്വം ബോര്‍ഡിനെ പ്രതികൂട്ടിലാക്കിയത് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ആണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്.
വിഷയത്തില്‍ തുടക്കമുതല്‍ കൃത്യമായ അന്വേഷണം നടക്കണം എന്ന് തന്നെയാണ് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടതെന്നും വിഷയത്തില്‍ ഹൈക്കോടതി നിയോഗിച്ച അന്വേഷണ സംഘത്തെ പൂര്‍ണ വിശ്വസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്‌ട്രോങ്ങ് റൂമിലുള്ള ആഭരണങ്ങളുടെ കൃത്യമയ പട്ടികയും വിവരങ്ങളും ദേവസ്വം ബോര്‍ഡിന്റെ കൈയ്യില്‍ ഉണ്ട്. ദേവസ്വം ബോര്‍ഡ് സര്‍ക്കാരും ആവശ്യപ്പെട്ടതനുസരിച്ചാണ് എസ് ഐ ടിയെ കോടതി നിയോഗിച്ചത്.
കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും കോടതിയുടെ നിരീക്ഷണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങള്‍ ആണെന്നും ബോര്‍ഡ് ഈ വിഷയങ്ങള്‍ ഇന്ന് ഗൗരവപൂര്‍വം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
















