സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. ഇന്നലെ ആയിരം രൂപയാണ് കൂടിയത് എങ്കിൽ ഇന്ന് 920 രൂപയാണ് കൂടിയിരിക്കുന്നത്.
അതായത് ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 11,070 രൂപയായിരുന്നു എങ്കിൽ ഇന്ന് 11,185 രൂപയാണ് വില. 115 രൂപയുടെ വർധനവാണ് ഗ്രാമിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന് 89,480 രൂപ നൽകണം. ഇന്നലെ 88,560 രൂപ ആയിരുന്നു നൽകേണ്ടിയിരുന്നത്.
ഓരോ ദിവസം കഴിയുന്തോറും സ്വർണവില കൂടിക്കൊണ്ടിരിക്കുകയാണ്. ഇത് വല്ലാതെ ബാധിക്കുന്നത് വിവാഹപാർട്ടികളെയാണ്. സ്വര്‍ണവില ഒരു ലക്ഷം കടന്നില്ലെങ്കിലും പണിക്കൂലിയും പണിക്കുറവും ഉള്‍പ്പെടാതെയാണ് ഈ നിരക്ക്.
ഇതിന്‍റെ കൂടെ പണിക്കൂലിയും പണിക്കുറവും കൂടി ഉള്‍പ്പെടുമ്പോള്‍ സ്വര്‍ണത്തിന്‍റെ വില ഒരുലക്ഷം രൂപയ്ക്ക് മുകളില്‍ പോകും. ഈ പോക്ക് ആണെങ്കിൽ ഒരു പവൻ സ്വർണത്തിന് വില ഒരു ലക്ഷം എത്താൻ ഇനി ഒരുപാട് കാത്തിരിക്കേണ്ടി വരില്ല.
content highlight: Gold rate
















