പൈനാപ്പിൾ ഉണ്ടോ? എങ്കിൽ വായിൽ കപ്പലോടും സ്വാദിൽ ഒരു അച്ചാർ ഉണ്ടാക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പൈനാപ്പിൾ അരിഞ്ഞത് – ഒരു കപ്പ്
- പച്ചമുളക് അരിഞ്ഞത് – 3 എണ്ണം
- വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
- ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ പീസ്
- ഉണക്കമുളക് – 4
- മുളക് പൊടി – ഒന്നര സ്പൂൺ
- മഞ്ഞൾ പൊടി – കാൽ സ്പൂൺ
- കായ പൊടി – അര സ്പൂൺ
- ഉലുവ പൊടി – കാൽ സ്പൂൺ
- കടുക്
- കറിവേപ്പില
- വിനിഗർ
- ഉപ്പ്
- പഞ്ചസാര
- എണ്ണ
തയ്യാറാക്കുന്ന വിധം
ആദ്യം പൈനാപ്പിളും ഉപ്പും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത് വെക്കുക. ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക ഇനി വെളുത്തുളളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഉണക്കമുളക് എന്നിവ ചേർത്ത് വഴറ്റുക പച്ച മണം മാറിയാൽ പൊടികൾ ഓരോന്നായി ചേർത്ത് മിക്സ് ചെയ്യാം, അടുത്തത് പൈനാപ്പിൾ ചേർത്ത് കൊടുക്കുക, ഒരു രണ്ട് മിനിറ്റ് ഇളക്കി തിളച്ച ശേഷം അടുപ്പിൽ നിന്ന് മാറ്റാം. പൈനാപ്പിൾ അച്ചാർ റെഡി.
















