ഇനി കുലുക്കി സർബത്ത് കുടിക്കാൻ പുറത്ത് പോകേണ്ട, വീട്ടിൽ തന്നെ ഉണ്ടാക്കാം.. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- നാരങ്ങ ഒന്നര എണ്ണം ( ഒരു ഗ്ലാസ് സര്ബത്തിനു)
- പ്ലൈൻ സോഡാ
- ഉപ്പ്
- പഞ്ചസാര സിറപ്പ്
- പുതിനയില
- പച്ചമുളക് ഒന്ന്
- കസ് കസ്
- ഫ്ലേവർ
- നല്കാൻ ഏതെങ്കിലും ഫ്രൂട്ട്
തയ്യാറാക്കുന്ന വിധം
കുറച്ചു സോഡാ, നാരങ്ങാ നീര്, ഉപ്പു പഞ്ചസാര സിറപ്പ്, കസ് കസ് ഇവ ചേർത്ത് ഒരു ബോട്ടിലിൽ നിറയ്ക്കുക. ഇത് കുപ്പിയിലെ മിശ്രിതം നന്നായി പതയുന്നതുവരെ നന്നായി കുലുക്കുക. ഫ്ലേവറിന് വേണ്ടി വച്ചിരിക്കുന്ന പഴം മുന്തിരിയോ , പൈനാപ്പിളോ കുറച്ചു മിക്സ് ചെയ്തതു ഗ്ലാസിൽ ഒഴിച്ച് അതിലേക്കു ഈ മിശ്രിതം ചേർത്ത് കൊടുക്കുക. ആവശ്യത്തിന് സോഡാ ചേർത്തുകൊടുക്കാം . ഒരു കഷണം നാരങ്ങാ വച്ച് അലങ്കരിച്ചാൽ മനം കുളിർപ്പിക്കുന്ന കുലുക്കി സർബത്ത് തയ്യാർ.
















