തിരുവല്ലയിലെ എം.സി. റോഡിലൂടെയുള്ള യാത്രയിൽ നല്ലൊരൂണ് കഴിക്കാനിടം തേടുന്നവർക്ക് ഇനി സംശയിക്കേണ്ട, മാ ഹോട്ടൽസ് തിരുവല്ലയിലേക്ക് വിട്ടോളൂ… നല്ല ഭക്ഷണം, വൃത്തിയുള്ള അന്തരീക്ഷം, വിശാലമായ പാർക്കിംഗ് സൗകര്യം എന്നിവയെല്ലാം ഈ റെസ്റ്റോറൻ്റിനെ വേറിട്ടുനിർത്തുന്നു.
പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും മികച്ച ഒരിടം. അപ്പവും സ്റ്റൂവും ആയിരുന്നു പ്രഭാതത്തിലെ താരം. ഉച്ചഭക്ഷണത്തിന് അച്ചായൻസ് ബീഫ് ഫ്രൈയും താലി മീൽസും ഒന്നിനൊന്ന് മെച്ചം! ഇവിടുത്തെ അച്ചായൻ ബീഫ് റോസ്റ്റ് ആണ് മെയിൻ താരം. നല്ല ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരിടം തന്നെയാണ് മാ ഹോട്ടൽ.
ഏത്തപ്പഴം പുഴുങ്ങിയതും ബീഫ് റോസ്റ്റും പൊറോട്ടയിൽ റോൾ ചെയ്ത ഈ വിഭവം മധുരവും എരിവും ചേർന്ന ഒരു പ്രത്യേക കോമ്പിനേഷനാണ്. അതിന്റെ സ്വാദ് പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. ഇവിടത്തെ മറ്റൊരു കോമ്പിനേഷൻ ആണ് രാഗി പുട്ടും ബീഫ് റോസ്റ്റും. ഇത് മാത്രമല്ല, ചെമ്മീനും മാങ്ങയും ചേർത്ത കറി, സാമ്പാർ, പുളിശ്ശേരി, ചമ്മന്തി, തോരൻ, അവിയൽ, മധുരക്കറി, മീൻകറി, പപ്പടം എന്നിവയോടുകൂടിയ നാടൻ ഊണ്. വാഴയിലയിൽ പൊതിഞ്ഞ്, തക്കാളിയും മസാലയും ചേർത്ത് പൊള്ളിച്ചെടുക്കുന്ന കരിമീൻ, ആഹാ! അതിന്റെ രുചിച്ച തന്നെ അറിയണം.
ഇനങ്ങളുടെ വില:
1. അപ്പം: രൂപ. 15.00
2. രാഗി പുട്ട്: രൂപ. 70.00
3. ചിക്കൻ കട്ലറ്റ് : രൂപ. 40.00
4. ചിക്കൻ സ്റ്റൂ: രൂപ. 250.00
5. ബീഫ് റോസ്റ്റ്: രൂപ. 240.00
6. ഭക്ഷണം: രൂപ. 190.00
7. കരിമീൻ പിള്ളച്ചത്: രൂപ. 550.00
8. കിംഗ്ഫിഷ് തവ ഫ്രൈ: രൂപ. 450.00
9. അച്ചായൻ്റെ പൊട്ട് റോസ്റ്റ്: രൂപ. 290.00
10. പോത്തുലാർത്ത്: രൂപ. 250.00
11. ബനാന ബീഫ് റോൾ: രൂപ. 130.00
12. കോഫി: 25.00 രൂപ
വിലാസം: മാ ഹോട്ടൽസ്, എം.സി. റോഡ്, രാമൻചിറ, തിരുവല്ല, കേരളം 689107
ഫോൺ നമ്പർ: 7902202255
















