ഉത്തര്‍പ്രദേശിലെ ജൗന്പുര്‍ ജില്ലയില്‍ ഒരു മുസ്ലിം സ്ത്രീക്ക് ചികിത്സ നല്‍കാന്‍ ഡോക്ടര്‍ വിസ്സമ്മതിച്ചെന്ന ആരോപണം വിവാദമാകുന്നു.കഴിഞ്ഞമാസം 30ന് രാത്രി 9.30 ഓടെ ബിരിബാരി ഗ്രാമം സ്വദേശിയായ ശമാപര്വീന്‍ പ്രസവത്തിനായി ജില്ലാ വനിതാ ആശുപത്രിയില്‍ എത്തിച്ചേരുന്നത്. തുടര്‍ന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ ഡോക്ടര്‍ അവരെ പരിശോധിച്ചതായി ചീഫ് മെഡിക്കല്‍ സൂപ്പര്‍ ഇന്റന്‍ഡന്റ് ഡോ. മഹേന്ദ്ര ഗുപ്ത പറഞ്ഞത്. എന്നാല്‍, ഒക്ടോബര്‍ 1ന് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പ്രചരിച്ചു. ശമാ പര്വീവിനോട് ഡോക്ടര്‍ ”ഞാന്‍ ഒരു മുസ്ലിം സ്ത്രീയെ ചികിത്സിക്കില്ല എന്നും അതുപോലെ നിന്റെ പ്രസവം നടത്തില്ല എന്നും കുടുംബത്തോട് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദശിക്കുന്നതാണ് വീഡിയോ.
ആശുപത്രി അധികൃതര്‍ ആദ്യം ഈ ആരോപണം തള്ളിയെങ്കിലും, വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ഡോക്ടറോട് വിശദീകരണം തേടിയതായി ഡോ. ഗുപ്ത അറിയിച്ചു. ഇതേ സമയം, രണ്ട് പ്രാദേശിക മാധ്യമപ്രവര്‍ത്തകരായ മയങ്ക് ശ്രീവാസ്തവയെയും മുഹമ്മദ് ഉസ്മാനെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ പൊലീസ് FIR രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സമാജ്വാദി പാര്‍ട്ടി എം.എല്‍.എ. രാഗിണി സോങ്കര്‍ ഈ സംഭവത്തെ പറ്റി ”പ്രസവ വേദനയില്‍ കഴിയുന്ന ഒരു സ്ത്രീ ചികിത്സ തള്ളിയെന്നു പറയുന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇത് വളരെ ലജ്ജാവഹമായിപ്പോയി എന്ന് അഭിപ്രായപ്പെട്ടു. ഈ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
CONTENT HIGH LIGHTS; Doctor refuses to treat pregnant woman in name of religion; Incident in Uttar Pradesh
















