ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനാൽ അപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി അബൂദബി പോലീസ്. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിലൂടെ ആറ് അപകടങ്ങളും അശ്രദ്ധമായ ഡ്രൈവിങ് മൂലം 510 അപകടങ്ങളും സംഭവിച്ചതായാണ് റിപ്പോർട്ട്. മദ്യപിച്ചോ മറ്റ് ലഹരി ഉപയോഗിച്ചോ വാഹനമോടിക്കുന്നവരേക്കാള്‍ നാലു മടങ്ങ് അപകടസാധ്യത കൂടുതലാണ് അശ്രദ്ധമായ ഡ്രൈവിങ്ങിനുള്ളത്.
വാഹനം ഓടിക്കുമ്പോൾ ഡ്രൈവര്‍മാരുടെ ഇത്തരം അശ്രദ്ധമായ പെരുമാറ്റങ്ങള്‍ കണ്ടെത്താന്‍ നിര്‍മിത ബുദ്ധിയും ഓട്ടോമേറ്റഡ് നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും അബൂദബി പൊലീസിലെ ട്രാഫിക് സിമുലേഷന്‍ ആന്‍ഡ് ഫോര്‍കാസ്റ്റിങ് ബ്രാഞ്ച് ഡയറക്ടറായ മേജര്‍ എന്‍ജിനീയര്‍ മുഹമ്മദ് ഹമദ് അല്‍ ഈസൈ പറഞ്ഞു. കൂടാതെ അപകടങ്ങളില്‍ ഗുരുതര പരിക്കേല്‍ക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്ന സംഭവങ്ങളിൽ 80 ശതമാനവും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതു മൂലമാണെ ന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെയും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെയും കണ്ടെത്തുന്നതിനായി നിര്‍മിത ബുദ്ധി സംയോജിപ്പിച്ച സ്മാര്‍ട്ട് കാമറകള്‍ എമിറേറ്റിലെ റോഡുകളില്‍ വിന്യസിച്ചിട്ടുണ്ട്.
STORY HGIHLIGHT: dont use mobile phones while driving
















