ദുബൈ എമിറേറ്റിലെ വിസ സേവനങ്ങളുടെ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ‘ഗസ്റ്റ് ഓഫ് ദ ഡയറക്ടർ കസ്റ്റമർ ഫോറം’ എന്ന പേരിൽ ഉപയോക്താക്കളെ പങ്കെടുപ്പിച്ച് പ്രത്യേകം ഫോറം സംഘടിപ്പിച്ചു. ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ശ്രദ്ധയോടെ കേൾക്കാനും സമൂഹത്തിന്റെ പങ്കാളിത്തത്തോടെ സർക്കാർ സേവനങ്ങൾ വികസിപ്പിക്കാനും പ്രത്യേക സെഷനും ഫോറത്തിൽ ഒരുക്കിയിരുന്നു.
ജി.ഡി.ആർ.എഫ്.എയുടെ നിരവധി സേവനങ്ങൾ പ്രദർശിപ്പിക്കുകയും ഉപഭോക്താക്കളുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി അവ മെച്ചപ്പെടുത്താനും ലളിതമാക്കാനുമുള്ള മാർഗങ്ങൾ ഫോറത്തിലൂടെ ചർച്ച ചെയ്യുകയും ചെയ്തു. സ്പോൺസർഷിപ് ഫയലുകൾ തുറക്കൽ, റെസിഡൻസി പെർമിറ്റുകൾ പുതുക്കൽ, പാസ്പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യൽ തുടങ്ങിയ സേവനങ്ങൾ ഇതിൽ ഉൾപ്പെടും.
STORY HIGHLIGHT: dubai forum to improve visa service
















