സ്വകാര്യ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയിൽ പുതുതായി ഏഴ് നഴ്സറികൾക്കും രണ്ട് സ്കൂളുകൾക്കും കൂടി സൈലൻസ് അനുവദിച്ച് അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ്. ഇതോടെ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന നഴ്സറികളുടെ എണ്ണം 233ഉും സ്വകാര്യ സ്കൂളുകളുടെ എണ്ണം 220 ആയും വർധിക്കും. അബൂദബി, അൽഐൻ, അൽ ദഫ്റ എന്നിവിടങ്ങളിലാണ് പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുക.
എമിറേറ്റിലെ ജനസംഖ്യ വർധനവിന് അനുസരിച്ച് ഗുണനിലവാരമുള്ള പ്രാഥമിക വിദ്യാഭ്യാസത്തിന്റെ വർധിച്ചു വരുന്ന ആവശ്യകതയെ അഭിമുഖീകരിക്കുകയാണ് കൂടുതൽ വിദ്യാലയങ്ങൾക്ക് അനുമതി നൽകുന്നതിലൂടെ അഡെക് ലക്ഷ്യമിടുന്നത്. കൂടാതെ ഇതിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണവും വൈവിധ്യവും തുടർച്ചയായി വിപുലീകരിച്ച് കൊണ്ട് വിത്യസ്തവും ഉയർന്ന ഗുണനിലവാരമുള്ളതുമായ പഠനാനുഭവം എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാണെന്ന് ഉറപ്പാക്കുക എന്നതുമാണ് ലക്ഷ്യം വെക്കുന്നത്.
STORY HIGHLIGHT: seven nurseries and two schools approved
















