പലസ്തീന്റെ ശബ്ദവും ഗാസയുടെ നിലവിളിയും കേരളം ശ്രവിക്കുകയും ആദരണീയമായ വേദികള്‍ ലഭിക്കുകയും ചെയ്തുവെന്ന് പലസ്തീന്‍ അംബാസഡര്‍ അബ്ദുള്ള മുഹമ്മദ് അബു ഷ്വാവേഷ് പറഞ്ഞു. കേരള സംസ്ഥാനം പലസ്തീന്‍ ജനതയ്ക്ക് മാന്യത നല്‍കാനും ഐക്യദാര്‍ഡ്യം നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കാനും തയ്യാറായി. കേരള മീഡിയ അക്കാദമിയുടെ ക്ഷണം സ്വീകരിച്ച് വന്നതിലൂടെ അതിന് വാതില്‍ തുറന്നുകിട്ടി. ബൌദ്ധികമായ ഇടപെടലുകളും ഐക്യദാര്‍ഡ്യവും മനുഷ്യസ്‌നേഹവും ഊഷ്മളമായി സമന്വയിച്ച പരിപാടികളാണ് നടന്നത്. തന്റെ ജനതയോടുള്ള സാഹോദര്യത്തിനും സമാാധാനത്തിനുമായി അവബോധം വളര്‍ത്തുന്നതിനും വേണ്ടി സത്യത്തിന്റെ പക്ഷത്ത് ഉറച്ചുനിന്ന കേരള മീഡിയ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. പലസ്തീന്‍ ജനതയ്ക്ക് മാത്രമല്ല, മാനവികതയുടെ വിശാലമായ ലക്ഷ്യത്തിനും ഈട് നല്‍കുകയായിരുന്നു കേരളമെന്ന് അദ്ദേഹം മീഡിയ അക്കാദമി ചെയര്‍മാന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
CONTENT HIGH LIGHTS;Kerala heard the voice of Palestine and the cry of Gaza: Ambassador Abdullah Mohammed Abu Shvavesh
















