ദുബായിൽ ടാക്സി സേവനങ്ങൾ മെച്ചപ്പെടുത്താൻ 28 പദ്ധതികൾ നടപ്പിലാക്കി റോഡ് ഗതാഗത അതോറിറ്റി. ടാക്സി സേവനങ്ങളിലും യാത്രക്കാരുടെ സൗകര്യങ്ങളിലും മറ്റു വിവിധ മേഖലകളിലുമാണ് പദ്ധതികളിലൂടെ പുരോഗതിയുണ്ടായിരിക്കുന്നത്. സുരക്ഷിതവും സുഖകരവും സുസ്ഥിരവുമായ യാത്രാ സവേനം ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണിത് ഈ പദ്ധതികൾ നടപ്പിലാക്കിയിരിക്കുന്നത്.
വാഹനങ്ങളുടെ വായുനിലവാരം വിലയിരുത്തുന്നതിന് മികച്ച സെൻസറുകൾ ഉപയോഗിക്കുക, ഓപറേഷൻ നിരീക്ഷണം ശക്തിപ്പെടുത്തുക, കാലാവസ്ഥക്ക് അനുയോജ്യമായ തുണികളിൽ ഡ്രൈവർമാരുടെ യൂനിഫോം നിർമിക്കുകയും ഓരോരുത്തർക്കും ആറെണ്ണം വീതം നൽകുകയും ചെയ്യുക, 80 ലക്ഷം ദിർഹമിലേറെ മൂല്യമുള്ള വാർഷിക ഇൻസെന്റിവും റിവാർഡുകളും സമ്മാനിക്കുക എന്നിവ പദ്ധതികളിൽ ഉൾപ്പെടും.
STORY HIGHLIGHT: 28 projects to improve taxi service
















