ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബുർഖ ധരിച്ച വോട്ടർമാരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കാൻ ‘അങ്കണവാടി’ പ്രവർത്തകരെ നിയോഗിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ബിഹാർ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായി തിങ്കളാഴ്ച നടത്തിയ വാത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ചട്ടം അനുസരിച്ചായിരിക്കും ബുർഖ ധരിച്ചെത്തുന്ന സ്ത്രീകളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കുക. ഇതിനായി എല്ലാ പോളിങ് ബൂത്തുകളിലും ‘അങ്കണവാടി’ പ്രവർത്തകരെ വിന്യസിക്കും. വോട്ടർമാരുടെ തിരിച്ചറിയൽ രേഖകൾ എങ്ങനെ പരിശോധിക്കണം എന്നതിനെക്കുറിച്ച് കമ്മീഷന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളുണ്ട്. അവ കർശനമായി പാലിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കൂട്ടിച്ചേർത്തു.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടനുബന്ധിച്ചാണ് അദ്ദേഹം ഈ വിവരങ്ങൾ പങ്കുവെച്ചത്. നവംബർ 6, 11 തീയതികളിൽ രണ്ട് ഘട്ടങ്ങളായാണ് ബിഹാറിൽ വോട്ടെടുപ്പ് നടക്കുന്നത്. നവംബർ 14 ന് വോട്ടെണ്ണൽ ആരംഭിക്കും. ബിജെപി ഉന്നയിച്ച ആവശ്യപ്രകാരമാണ് ഈ നടപടി.
















