സസ്യാഹാരികള്‍ ഏറ്റവും കൂടുതല്‍ കഴിക്കേണ്ട പ്രോട്ടീന്‍ സ്രോതസ്സാണ് ചെറുപയര്‍. നിമിഷ നേരം കൊണ്ട് ചെറുപയര്‍ കൊണ്ടൊരു രുചികരമായ തോരൻ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
ചെറുപയർ – 2 കപ്പ്
തേങ്ങ ചുരണ്ടിയത് – അര മുറി
ചുവന്നുള്ളി – 6
വെളുത്തുള്ളി – 4 ചുള
പച്ചമുളക് – 2
മഞ്ഞൾപ്പൊടി – 1/4 tsp
ജീരകം
കടുക്
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ചെറുപയർ കഴുകി വാരി 2 മണിക്കൂർ കുതിർക്കുക. കുതിർത്ത വെള്ളത്തിൽ തന്നെ ചെറുപയർ മഞ്ഞൾപ്പൊടിയും, കറിവേപ്പിലയും 1 tsp വെളിച്ചെണ്ണയും ചേർത്തു വേവിക്കുക. ശേഷം തേങ്ങ ചുരണ്ടിയത് ,ചുവന്നള്ളി വെളുത്തുള്ളി പച്ചമുളക് ജീരകം എന്നിവ മിക്സിയിലിട്ട് വെള്ളമൊഴിക്കാതെ ഒതുക്കിയെടുക്കുക. ഇനി വേറൊരു ചീനച്ചട്ടിയിൽ കടുകു തിളിച്ചിട്ട് അരപ്പു ചേർത്തു മൂപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും. മഞ്ഞൾപ്പൊടിയും ചേർക്കുക. വേവിച്ചു വെച്ച ചെറുപയർ ഇതിലേക്കു ചേർത്ത് നന്നായി ഇളക്കി ഉലർത്തിയെടുക്കുക.അരപ്പു പൊതിഞ്ഞു പാകമാക്കി എടുക്കാം.
STORY HIGHLIGHT : Cherupayar Thoran
















