മീൻ വറുക്കാൻ എടുക്കുമ്പോൾ നല്ല കട്ടിയുള്ള മാംസമുള്ള മീൻ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ചില മീനുകൾ കുഴഞ്ഞുപോകുന്ന പോലിരിക്കും. ഇങ്ങനെ സോഫ്റ്റ് ആയ മീൻ വറുക്കുമ്പോൾ പെട്ടെന്ന് പൊട്ടിപ്പോകാൻ കാരണമായേക്കും. വറുക്കാനെടുക്കുന്ന മീൻ വൃത്തിയാക്കുന്നതിലും വേണം ഒരു ശ്രദ്ധ. മീൻ കഴുകി മുറിക്കുമ്പോൾ ഒരേ അളവിൽ മുറിക്കുക. അങ്ങനെ വരുമ്പോഴേ വേവ് കറക്ടാവുകയുള്ളൂ… പച്ചവെള്ളത്തിൽ നന്നായി കഴുകി മീൻ വൃത്തിയാക്കിയെടുക്കണം. ഉപ്പ് കല്ലു ഉപയോഗിച്ച് മീൻ കഴുകുന്നത് മീൻ പെട്ടെന്ന് വൃത്തിയാകാൻ സഹായിക്കുന്നതാണ്.
ശേഷം ഉപ്പും മസാലയും ചേർത്ത് പുരട്ടി വെച്ച ശേഷം, ഒരു പാനിൽ എണ്ണ ചൂടായ ശേഷം സാവകാശം ഒരോന്നാണ് അതിലേക്ക് ഇടും.., ഇവിടെ വരെ വളരെ കറക്ട് ആണ്. എന്നാൻ മീൻ എണ്ണയിൽ വെന്ത ശേഷം പാനിൽ നിന്ന് എടുക്കുമ്പോൾ പലപ്പോഴും പൊട്ടി പോവുകയോ പറ്റിപിടിക്കാനോ സാധ്യതയുണ്ട്.
പെർഫക്ട് ആയി എങ്ങനെ മീൻ വറുത്തെടുക്കാം
വറുക്കാൻ ഉറച്ച മാംസമുള്ള മീൻ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. സോഫ് ആയ മീൻ വറുക്കുമ്പോൾ പെട്ടെന്ന് പൊട്ടിപോകാൻ കാരണമായേക്കും. വറുക്കാനെടുക്കുന്ന മീൻ വൃത്തിയാക്കുന്നതിലും വേണം ശ്രദ്ധ. മീൻ കഴുകി വെട്ടുമ്പോൾ അസമമായ അളവിൽ മുറിക്കരുത്. അത് വേവ് പലതാകാൻ കാരണമാകും. പച്ചവെള്ളത്തിൽ നന്നായി മീൻ വൃത്തിയാക്കിയെടുക്കണം. ഉപ്പ് കല്ലു ഉപയോഗിച്ച് മീൻ കഴുകുന്നത് മീൻ പെട്ടെന്ന് വൃത്തിയാകാൻ സഹായിക്കും.
കഴുകിയെടുത്ത മീനിൻറെ ഈർപ്പം നീക്കം ശ്രദ്ധിക്കണം. ഈർപ്പമാണ് വറുത്ത മത്സ്യത്തിന്റെ ഏറ്റവും വലിയ ശത്രു. ഈർപ്പമുള്ളത് നീരാവി ഉണ്ടാകാനും, ഇത് പാനിൽ തൊലി പറ്റിപ്പിടിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. കിച്ചൺ പേപ്പർ വെച്ച് മീനിലെ ഈർപ്പം ഒപ്പിയെടുക്കാവുന്നതാണ്. ശേഷം നമ്മൾക്ക് ഇഷ്ടമുള്ള രീതിയിൽ മസാല തയ്യാറാക്കി മീനിൽ പുരട്ടി വയ്ക്കാം. മീൻ വറുക്കുന്നതിന് തൊട്ടുമുമ്പ് മാത്രം ഉപ്പിടുന്നതാണ് നല്ലത്. വളരെ നേരത്തെ ചേർത്താൽ മത്സ്യം വഴുക്കലുള്ളതായിരിക്കും. 10 മുതൽ 15 മിനിറ്റ് വരെ മീൻ മാരിനേഡ് ചെയ്തു വയ്ക്കാം. ഇത് തൊലി പറ്റിപ്പിടിക്കാതിരിക്കാനും പൊട്ടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
മീൻ വറുക്കാൻ ഇരുമ്പ് തവ അല്ലെങ്കിൽ നോൺ-സ്റ്റിക്ക് പാത്രം തെരഞ്ഞെടുക്കുകയും ചെയ്യാം. എണ്ണ നന്നതു പോലെ ചൂടായ ശേഷം മീൻ ഇടാം. താപനില 175 ഡിഗ്രി സെൽഷ്യസിനും 190 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കണം. എണ്ണയിൽ ഒരു നുള്ള് റവ ഇട്ട് പരീക്ഷിക്കാം. അത് തിളച്ചുമറിയുകയും പെട്ടെന്ന് ഉയരുകയും ചെയ്താൽ, എണ്ണ ചൂടായെന്നാണ് അർത്ഥം.
വെളിച്ചെണ്ണയിൽ മീൻ വറുത്തെടുക്കുന്നതാണ് മലയാളികൾക്ക് പ്രിയം. അരികുകൾ സ്വർണ്ണനിറമാകുകയും മീൻ പാനിൽ നിന്ന് ഇളകിവരാൻ തുടങ്ങുകയും ചെയ്യുമ്പോൾ മാത്രം മറിക്കുക. മറിച്ചതിനു ശേഷം ചൂട് ചെറുതായി കുറയ്ക്കുക. ഇത് മീനിൻറെ ഉൾഭാഗം വേകാൻ സഹായിക്കും. ഒരു ഫോർക് ഉപയോഗിച്ച് കുത്തി നോക്കുന്നത് മീൻ വെന്തുവെന്ന് മനസിലാക്കാൻ സഹായിക്കും. പാനിൽ ഒട്ടിപ്പിടിക്കാതെ നല്ല പെർഫക്ട് ആയി മീൻ വറുത്തെടുക്കാൻ സാധിക്കും.
മീൻ വറുക്കുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങൾ
മീനിൻറെ ഈർപ്പം ഒഴിവാക്കാതിരിക്കുക.
പാൻ അമിതമായി ചൂടാക്കുക.
വളരെ നേരത്തെ മറിച്ചിടുക.
തെറ്റായ എണ്ണ ഉപയോഗിക്കുക. എണ്ണ ചൂടാകുന്നതിന് മുൻപ് മീൻ ഇടുക.
കൂടുതൽ നേരം അമിതമായി മാരിനേറ്റ് ചെയ്യുക.
















