തൃശ്ശൂരില്‍ ആംബുലന്‍സ് കിട്ടത്താതിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയ യുവാവ് പ്ലാറ്റ്‌ഫോമില്‍ കിടന്ന് മരിച്ചു. ട്രെയിന്‍ യാത്രക്കിടെ കുഴഞ്ഞുവീണ യുവാവിനെ ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് അരമണിക്കൂറാണ് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കിടത്തിയത്. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്താണ് മരിച്ചത്. യുവാവ് പ്ലാറ്റ്‌ഫോമില്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. മുംബൈ – എറണാകുളം ഓഖ എക്‌സ്പ്രസില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.ട്രെയിനില്‍ തൃശ്ശൂരിലേക്ക് വരുന്നതിനിടയിലാണ് ശ്രീജിത്തിന് ദേഹാസ്ഥാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്യുന്നത്.
ട്രെയിന്‍ ഷോര്‍ണൂര്‍ പിന്നിട്ടതോടെ യുവാവ് നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. പിന്നീട് ഒപ്പം ഉണ്ടായിരുന്നവര്‍ ടിടിഇ അറിയിച്ചാണ് അടിയന്തരമായി ട്രെയിന്‍ നിര്‍ത്തിച്ചത്. യുവാവിന് അതിവേഗം ചികിത്സ ലഭ്യമാക്കാനായി ഒപ്പമുണ്ടായിരുന്നവര്‍ അടിയന്തര സഹായത്തിന് ഹെല്പ് ലൈന്‍ നമ്പറില്‍ അടക്കം ബന്ധപ്പെട്ടിരുന്നു. മുളങ്കുന്നത്കാവ് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിയ യുവാവിനെ അരമണിക്കൂറോളം നേരം പ്ലാറ്റ്‌ഫോമില്‍ കിടത്തി. അരമണിക്കൂര്‍ നേരം ആംബുലന്‍സ് കിട്ടാതെ യുവാവ് പ്ലാറ്റ്‌ഫോമില്‍ കിടന്നു.പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് മരിച്ചിരുന്നു.
STORY HIGHLIGHT : young man died after collapsing in train he didnt get ambulance
















