നല്ല ചുവന്ന ചുണ്ടുകൾ ആർക്കാണ് ഇഷ്ടമല്ലാത്തത്. അതിനായി മറ്റ് മേക്കപ്പുകൾ ഒന്നും ചെയ്തില്ലെങ്കിലും സ്ത്രീകൾ ലിപ്‌സ്റ്റിക്, ലിപ് ബാം ഒക്കെ ഉപയോഗിക്കാറുണ്ട്. ചുണ്ടിലെ ഇരുണ്ട നിറം മറക്കാനും മുഖത്ത് ഒരു തിളക്കം ഉണ്ടാകാനും വേണ്ടിയാണ് ഇത് സാധാരണ ഉപയോഗിക്കാറുള്ളത്. ഇന്ന് നൂറു കണക്കിന് ബ്രാൻഡുകളിൽ പല നിറങ്ങളിൽ ലിപ്‌സ്റ്റിക്കുകളും ലിപ് കളറുകളുമെല്ലാം വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവയുടെ സ്ഥിരമായുള്ള ഉപയോഗം ചിണ്ടുകളെ കൂടുതൽ ഇരുണ്ടതാക്കുന്നു.
ചുണ്ടിലെ കറുപ്പ് മാറ്റി നിറം വയ്ക്കാൻ ചില വിദ്യകളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം
കറ്റാർവാഴ ജെൽ, വെളിച്ചെണ്ണ:
ഒരു ടീസ്‌പൂൺ കറ്റാർവാഴ ജെല്ലും അൽപ്പം വെളിച്ചെണ്ണയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഉറങ്ങുന്നതിന് മുമ്പ് ഈ കൂട്ട് ചുണ്ടിൽ പുരട്ടിക്കൊടുക്കണം. രാവിലെ കഴുകി കളയാവുന്നതാണ്. എല്ലാ ദിവസവും ഈ മാർഗം പരീക്ഷിക്കാം. വരണ്ടുണങ്ങി പൊട്ടിയ ചുണ്ടുകൾ നല്ല മൃദുവാക്കി മാറ്റാൻ ഈ എളുപ്പവഴി സഹായിക്കും.
മഞ്ഞൾ, പാൽപ്പാട:
ഒരു നുള്ള് കസ്‌തൂരിമഞ്ഞൾ പൊടിയും അൽപ്പം പാൽപ്പാടയും യോജിപ്പിച്ച് ചുണ്ടിൽ പുരട്ടുക. പത്ത് മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്. ഇളം ചൂടുവെള്ളത്തിൽ വേണം കഴുകാൻ. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഈ മാർഗം പരീക്ഷിക്കാം. ചുണ്ടിലെ കറുപ്പ് വളരെ വേഗത്തിൽ മാറാൻ ഇത് സഹായിക്കും.3. വെള്ളരിക്ക ജ്യൂസ്, തേൻഒരു ടീസ്‌പൂൺ വെള്ളരിക്ക ജ്യൂസും ഒരു ടീസ്‌പൂൺ തേനും യോജിപ്പിച്ച് ചുണ്ടിൽ പുരട്ടുക. 15 മുതൽ 20 മിനിട്ട് വരെ വച്ചശേഷം കഴുകി കളയാവുന്നതാണ്. ചുണ്ടിനെ മൃദുവാക്കി കറുത്ത പാടുകൾ മാറ്റാൻ സഹായിക്കും.
തേൻ:
രാത്രി ഉറങ്ങും മുൻപ് തേൻ ചുണ്ടുകളിൽ പുരട്ടുന്നത് നിറം വർദ്ധിപ്പിക്കാനും വിണ്ടുകീറിയ ചുണ്ടുകൾക്ക് പരിഹാരമായും സഹായിക്കും.
വെള്ളരിക്കാ നീര്:
വെള്ളരിക്കയുടെ നീരെടുത്ത് ചുണ്ടിൽ തേച്ചുപിടിപ്പിക്കുക. ഉണങ്ങുമ്പോൾ നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചുമാറ്റാം.
ബീറ്റ്‌റൂട്ട്:
ബീറ്റ്‌റൂട്ട്, ക്യാരറ്റ്, തക്കാളി, മാതളനാരങ്ങ എന്നിവ ചേർത്തുള്ള ജ്യൂസ് കുടിക്കുന്നതും ചുണ്ടിൽ പുരട്ടുന്നതും നിറം വർദ്ധിപ്പിക്കാൻ സഹായിക്കും.
നാരങ്ങാനീര്:
ചുണ്ടിൽ നാരങ്ങാനീര് പുരട്ടുന്നത് കറുപ്പ് നിറം മാറാനും മൃദുലമാകാനും സഹായിക്കും.
പെട്രോളിയം ജെല്ലിയും വിറ്റാമിൻ E യും:
പെട്രോളിയം ജെല്ലിയും വിറ്റാമിൻ E യും ചേർത്ത് ചുണ്ടിലിടുന്നത് നിറം ലഭിക്കാൻ സഹായിക്കും.
സ്ട്രോബെറി മാസ്ക്:
ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയിൽ കുറച്ച് സ്ട്രോബെറി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി ചുണ്ടിൽ പുരട്ടാം.
















