ഡൽഹി: ഇന്ന് 93-ാമത് ഇന്ത്യൻ എയർഫോഴ്‌സ് ദിനം. ഗ്ലോബൽ ഫയർപവർ 2025 പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേനയാണ് ഇന്ത്യയുടേത്. യുപി ഗാസിയാബാദിലെ ഹിൻഡൻ വ്യോമ താവളത്തിൽ ആഘോഷ പരിപാടികൾ നടക്കും. വ്യോമസേന മേധാവി പരിപാടിയുടെ മുഖ്യാതിഥിയാകും. ഓപ്പറേഷൻ സിന്ദൂരിൽ കരുത്ത് കാട്ടിയ വ്യോമസേനയുടെ പ്രകടനങ്ങൾക്ക് ഹിൻഡൻ വ്യോമ താവളം വേദിയാകും. വ്യോമസേന ദിന പരേഡ് നടക്കും.
വ്യോമമേഖലയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന സേനാവിഭാഗമാണ് ഇന്ത്യൻ എയർ ഫോഴ്‌സ്. ഓപ്പറേഷൻ സിന്ദൂറിലും ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് പ്രകടമായി. 62 വർഷം വ്യോമസേനയ്ക്ക് തുണയായി നിന്ന മിഗ് പോർവിമാനങ്ങൾ സേവനത്തിൽ നിന്നും വിരമിച്ചതിനുശേഷമുള്ള ആദ്യ എയർഫോഴ്‌സ് ദിനം കൂടിയാണിത്.
















