കാസർകോട്: വീട്ടമ്മയെ കുളിമുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കാസർകോട് ചിറ്റാരിക്കാലാണ് സംഭവം.
ചീർക്കയത്തെ നാരായണനെ (മൗഗ്ലി നാരായണൻ-50)യാണ് ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
ചിറ്റാരിക്കൽ എസ്ഐ മധുസൂദനൻ മടിക്കൈയാണ് അറസ്റ്റ് ചെയ്തത്. വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ, ചീമേനി തുടങ്ങി നിരവധി സ്റ്റേഷനുകളിൽ അനധികൃതമായി തോക്ക് കൈവശം വെച്ചത് ഉൾപ്പെടെ പല ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.ഹൊസ്ദുർഗ് കോടതി റിമാൻഡ് ചെയ്തു.
















