മലപ്പുറം: അധ്യാപക ജോലി രാജിവെച്ചത് വിടുതലാക്കി നൽകണമെന്ന് ആവശ്യം. അധ്യാപക പെൻഷൻ ആനുകൂല്യം ലഭിക്കാൻ പിൻവാതിൽ നീക്കവുമായി കെ.ടി ജലീൽ.
ആവശ്യവുമായി സർക്കാരിനെ സമീപിച്ചു. എയ്ഡഡ് അധ്യാപകർ മത്സരിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് 2021ൽ ജോലിയിൽ നിന്നും രാജിവച്ചത്.
നിലവിൽ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാൻ രാജി ഒഴിവാക്കി വിടുതലാക്കി തരണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാരിനെ സമീപിച്ചത്. അനുകൂല സമീപനം സ്വീകരിച്ച കോളജ് മാനേജർ സർവീസ് ബുക്ക് കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് അയച്ചു.
















