കോട്ടയം: നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോട്ടയം എസ്എച്ച് മൗണ്ടിലായിരുന്നു സംഭവം. പിക്കപ്പ് വാനിലെ ഡ്രൈവറായ കോഴിക്കോട് സ്വദേശി ആസാദ് എന്നയാളാണ് മരിച്ചത്.
ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ പിക്കപ്പ് വാൻ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
അപകടം കണ്ട് ഓടിക്കൂടിയ ആളുകൾ ചേർന്ന് ഡ്രൈവറെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായ ശേഷം കുടുംബത്തിന് വിട്ടുനൽകും.
















